ETV Bharat / state

അതിദാരുണം! കാല്‍ വഴുതി റോഡിൽ വീണ വയോധികൻ വാഹനങ്ങൾ കയറി മരിച്ചു; സിസിടിവി ദൃശ്യം - ACCIDENT IN KANNUR IRITTI

ഇരിട്ടിയിൽ കാൽ വഴുതി റോട്ടില്‍ വീണയാൾ വാഹനങ്ങൾ കയറി മരിച്ചു. ഇടുക്കി സ്വദേശിയാണ് മരിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ACCIDENT IN IDUKKI  ഇരിട്ടി വാഹന അപകടം  വയോധികൻ വാഹനങ്ങൾ കയറി മരിച്ചു  IDUKKI ROAD ACCIDENT
Accident In Kannur (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 13, 2024, 10:50 AM IST

അപകടത്തിന്‍റെ സിസിടിവി ദൃശ്യം (ETV Bharat)

കണ്ണൂർ : നടന്നുപോകവെ കാൽ വഴുതി റോട്ടില്‍ വീണയാൾ വാഹനങ്ങൾ കയറി മരിച്ചു. ഇടുക്കി അടിമാലി സ്വദേശി രാജൻ ആണ് മരിച്ചത്. 11-ാം തീയതി വ്യാഴാഴ്‌ച രാത്രി 8.30 ഓടെ നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ രാത്രിയോടെയാണ് പുറത്ത് വന്നത്. കരിമ്പ് ജ്യൂസ്‌ വില്‍പനക്കാരൻ ആയ രാജൻ ജോലി കഴിഞ്ഞു റോഡരികിലൂടെ നടന്നു പോകുന്നതിനിടെയാണ് കാൽ തെന്നി റോഡിലേക്ക് വീണത്.

പിന്നാലെ വന്ന ഓട്ടോ തട്ടി തെറിപ്പിച്ചതോടെ റോഡിനു നടുവിലേക്ക് രാജന്‍ വീണു. കനത്ത മഴയിൽ മറ്റു വാഹനങ്ങളും ഇയാളെ ശ്രദ്ധിക്കാതെ കടന്നുപോയി. പിന്നാലെ വന്നൊരു വാഹനം കയറിയാണ് അന്ത്യം സംഭവിച്ചത് എന്ന് സിസിടിവി ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്. രാജനെ ഇടിച്ച് നിർത്താതെ പോയ വാഹനത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

തലശ്ശേരി മൈസൂർ ദേശീയപാതയിലെ കീഴൂരിൽ വച്ചായിരുന്നു അപകടം. റോഡിൽ പൊലീസ് സ്ഥാപിച്ച കാമറയിൽ നിന്നായിണ് ദൃശ്യങ്ങൾ ലഭിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന ഗോപാലന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.

Also Read : കൈമ്പാലത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - TREE FELL ON AN AUTO IN KOZHIKODE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.