തിരുവനന്തപുരം : കുട്ടനാട് മേഖലയില്‍ വികസനത്തിന് ബജറ്റില്‍ നീക്കിയിരിപ്പ്. അടിസ്ഥാന വികസനത്തിന് 100 കോടി നീക്കിവച്ചതായി മന്ത്രി കെ എന്‍ ബാലഗോപാല്‍. നബാര്‍ഡില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണത്തിന് 5 കോടി രൂപ അനുവദിച്ചു. രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്.
ആലപ്പുഴ വെള്ളപ്പൊക്ക നിവാരണത്തില്‍ 57 കോടി രൂപയാണ് വകയിരുത്തിയത്. ഡാം പുനരുദ്ധാരണത്തിന് 20 കോടിയും അനുവദിച്ചു. കുട്ടനാട്ടിലെ പരമ്പരാഗത 'പെട്ടിയും പറയും' സമ്പ്രദായത്തിന് പകരം വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്ലോ പമ്പും മോട്ടാര്‍ തറയും സ്ഥാപിക്കുന്നതിനും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 36 കോടി രൂപ വകയിരുത്തി.