ഇടുക്കി: ജില്ലയില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയില്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞും മരം വീണും അപകടം. അടിമാലി മന്നാന്‍ കാലയില്‍ പപ്പട നിര്‍മാണ യൂണിറ്റിന് മുകളിലേക്ക് മരം കടപുഴകി വീണു.
തൊഴിലാളികള്‍ പുറത്തായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. മൂന്നാര്‍ പെരിയപാല റോഡിലും മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ നാല് ഷട്ടറുകള്‍ തുറന്നു.
മുതിരപ്പുഴയുടെയും പെരിയാറിന്‍റെയും തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറുതോണി കട്ടപ്പന റോഡില്‍ നാരകകാനം ഡബിള്‍ കട്ടിങ്ങില്‍ കൂറ്റന്‍പാറകള്‍ റോഡിലേക്ക് പതിച്ച് ഗതാഗതം തടസപ്പെട്ടു.
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി സര്‍ക്കാര്‍ സ്‌കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിന് മുകളിലേക്ക് മരം കടപുഴകി വീണു. ജീപ്പില്‍ ഉണ്ടായിരുന്നവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്.
ദേവികുളം മാനില എസ്റ്റേറ്റ് തേയിലത്തോട്ടത്തില്‍ മണ്ണിടിഞ്ഞ് കൃഷി നശിച്ചു. തലയാര്‍ റോഡില്‍ പാതയോരം ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ടും രൂക്ഷമാണ്.
മഴ ശക്തമായതോടെ ഇടുക്കിയിലെ രാത്രി യാത്രയ്ക്ക് ജില്ല കലക്‌ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചല്‍ സാധ്യത നിലനില്‍ക്കുന്ന ഗ്യാപ് റോഡിലൂടെയുള്ള രാത്രികാല യാത്രാ നിരോധനത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മേഖലകളില്‍ നിന്നും ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു. പുഴകളിലും വഴിയോരങ്ങളിലുള്ള വെള്ളച്ചാട്ടങ്ങളിലും ഇറങ്ങരുതെന്ന് ജില്ല ഭരണകൂടത്തിന്‍റെ കര്‍ശന നിര്‍ദേശമുണ്ട്.
Also Read: ന്യൂനമര്‍ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഈ അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്