ഇടുക്കി: ജില്ലയിലെ വിവിധയിടങ്ങളില്‍ കനത്ത മഴ. രാജകുമാരി വില്ലേജിലെ ഏഴ് കുടുംബങ്ങളെ ഖജനാപ്പാറ ഹൈസ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മണ്ണിടിച്ചിൽ സാധ്യതയെ തുടർന്നാണ് കുടുംബങ്ങളെ മാറ്റിയത്.
രാജാക്കാട് ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളിന്‍റെ സംരക്ഷണ ഭിത്തി തകർന്നു. മഴയെ തുടര്‍ന്ന് മൂന്നാറിലേക്കുള്ള എല്ലാ വഴികളും അടഞ്ഞു. മൂന്നാർ-തേനി, മൂന്നാർ - അടിമാലി, മൂന്നാർ- മറയുർ അന്തർ സംസ്ഥാന പാതകളിൽ ഇന്നലെ രാത്രി പെയ്‌ത മഴയിൽ നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു.
Also Read: വയനാട്ടിലെ ഉരുള്‍പൊട്ടല്‍; റോഡുകളും പാലങ്ങളും ഒലിച്ചുപോയി, നിരവധി മേഖലകള്‍ ഒറ്റപ്പെട്ടു