ഇടുക്കി : മഴ കനത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്‌ടർ ഷീബ ജോർജ്. ജില്ല ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് പറഞ്ഞു. രാത്രികാലങ്ങളിൽ മലയോര ഭാഗങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും തോടുകളിലും അരുവികളിലും ഇറങ്ങരുതെന്നും കലക്‌ടര്‍ നിർദേശിച്ചു.
ദുരന്ത നിവാരണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ല സജ്ജമാണെന്ന് കലക്‌ടർ പറഞ്ഞു. എന്നാൽ പൊതുജനങ്ങളുടെ സഹകരണം കൂടി ഇക്കാര്യത്തിൽ വേണമെന്നും ജില്ല ഭരണകൂടവും നിര്‍ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും കലക്‌ടർ നിര്‍ദേശിച്ചു.
Also Read: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോര മേഖലകളിലടക്കം ജാഗ്രത നിർദേശം