കൊല്ലം : കുണ്ടറ നല്ലിലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് സമീപത്ത് നിന്നും വെടിമരുന്ന് നിറച്ച ബോൾ കണ്ടെത്തി. സിപിഎം ലോക്കൽ സെക്രട്ടറിയും നല്ലല സ്വദേശിയുമായ സജീവിന്‍റെ ഗ്ലാസ് കടയുടെ സമീപത്ത് നിന്നാണ് ബോള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 8 മണിയോടെ സജീവിൻ്റെ അമ്മ സൗധമ്മാൾ ആണ് ആദ്യം ബോള്‍ കണ്ടത്.
ബോംബിന്‍റെ ആകൃതിയിലുള്ള വസ്‌തു സൗധമ്മാൾ മകൻ സജീവിനെ വിളിച്ച് കാണിച്ചു. തുടർന്ന് സജീവ് ഫോട്ടോ എടുത്ത് കിളികൊല്ലൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ച ശേഷമാണ് ബോംബ് സ്ക്വാഡിനെ വിവരം അറിയിച്ചത്.
കൊല്ലത്ത് നിന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധിച്ച് ബോബ് അല്ല എന്ന് സ്ഥിരീകരിച്ചു. ഉത്സവങ്ങൾക്ക് കമ്പകാർ ഉപയോഗിക്കുന്ന വെടിമരുന്ന് നിറച്ച ഐസ്ക്രീം ബോൾ ആണെന്ന് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Also Read : വേനൽ മഴയിൽ ചെർക്കള ടൗൺ വെള്ളത്തിൽ മുങ്ങി; നിരവധി വാഹനങ്ങൾ വെള്ളത്തിലായി - CHERKALA TOWN FLOODED IN RAIN