ETV Bharat / state

തിരുവനന്തപുരം കളക്‌ടറെ മാറ്റി, ശ്രീറാം വെങ്കിട്ടരാമനും നിയമനം; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി - DISTRICT COLLECTORS REPLACED - DISTRICT COLLECTORS REPLACED

തിരുവനന്തപുരം ജില്ലാ കളക്‌ടർ ജെറോമിക് ജോർജിനെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്‌ടറായി നിയമിച്ചു. അനുകുമാരിയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്‌ടർ.

THIRUVANANTHAPURAM COLLECTOR  ഐഎഎസ് തലപ്പത്ത് അഴിച്ചുപണി  SRIRAM VENKITARAMAN  തിരുവനന്തപുരം ജില്ലാ കളക്‌ടര്‍
IAS Officers who got new appoinments (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 15, 2024, 8:08 PM IST

തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ. തിരുവനന്തപുരം ജില്ലാ കളക്‌ടർ ജെറോമിക് ജോർജിനെ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്‌ടറായി നിയമിച്ചു. ഐടി മിഷൻ ‍ഡയറക്‌ടറായിരുന്ന അനുകുമാരിയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്‌ടർ.

അതേസമയം സപ്ലൈകോ സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം നിയമനം ലഭിക്കാതിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ധനകാര്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി നിയമിച്ചു. ഇടുക്കി ജില്ലാ കളക്‌ടർ ഷീബാ ജോർജിനെ റവന്യൂ വകുപ്പ് അഡീഷനൽ സെക്രട്ടറിയായി നിയമിച്ചു. ഹൗസിങ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതലയും ഷീബാ ജോര്‍ജ് വഹിക്കും. കോട്ടയം കളക്‌ടർ വി വിഘ്നേശ്വരിയാണ് പുതിയ ഇടുക്കി ജില്ലാ കളക്‌ടർ. പിന്നാക്ക വിഭാഗ വികസന ഡയറക്‌ടർ ജോൺ വി സാമുവലിനെ കോട്ടയം ജില്ല കളക്‌ടറായും നിയമിച്ചു.

Also Read : ആമയിഴഞ്ചാൻ തോട്ടിൽ ജപ്പാന്‍ മോഡല്‍ മാലിന്യ പ്ലാന്‍റ്‌; നഗരസഭയുടെ പ്രപ്പോസൽ മാസങ്ങളായി ചുവപ്പ് നാടയിൽ - Amayizhanjan Canal Cleaning

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.