ETV Bharat / state

ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു; ക്രൂരത അരങ്ങേറിയത് ആലപ്പുഴ ചേര്‍ത്തലയില്‍ - ചേര്‍ത്തലയില്‍ യുവതി കൊല്ലപ്പെട്ടു

കുടംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു. ക്രൂരത നടന്നത് ചേര്‍ത്തലയില്‍.

ഭാര്യയെ തീ കൊളുത്തി കൊന്നു  husband set to fire and killed wife  ചേര്‍ത്തലയില്‍ യുവതി കൊല്ലപ്പെട്ടു  പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു
ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു
author img

By ETV Bharat Kerala Team

Published : Feb 19, 2024, 5:03 PM IST

ആലപ്പുഴ: ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് ( 19-02-2024) രാവിലെയാണ് ക്രൂരത അരങ്ങേറിയത്. ചേര്‍ത്തല തൈക്കല്‍ സ്വദേശി ശ്യാംജിയാണ് ഭാര്യ ആരതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്.

ജോലിസ്ഥലത്ത് എത്തിയാണ് ശ്യംജിത്ത് ഭാര്യ ആരതിയുടെ ദേഹത്ത് പ്രെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തില്‍ ശ്യാംജിത്തിനും ഗുരുതര പൊള്ളലേറ്റിരുന്നു. പട്ടണക്കാട് സ്വദേശിയാണ് കൊല്ലപ്പെട്ട ആതിര.

ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം നാലരയോടെ ആരതി മരിച്ചു. കുടംബ പ്രശ്‌നമാകാം ദാരുണ സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.