ETV Bharat / state

കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി - Muvattupuzha murder - MUVATTUPUZHA MURDER

കൊല്ലപ്പെട്ടത് 84കാരി കത്രിക്കുട്ടി. ഭര്‍ത്താവ് ജോസഫ് ആണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

HUSBAND KILLED BEDRIDDEN WIFE  MUVATTUPUZHA MURDER  ELDERLY WOMAN KILLED BY HUSBAND  ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
husband killed bedridden wife (reporter)
author img

By ETV Bharat Kerala Team

Published : May 4, 2024, 10:11 AM IST

എറണാകുളം : മൂവാറ്റുപുഴയിൽ കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്പാറയില്‍ കത്രികുട്ടി (കുഞ്ഞിപ്പെണ്ണ് - 84) യെയാണ് ഭര്‍ത്താവ് ജോസഫ് (പാപ്പൂഞ്ഞ് - 86) കൊലപ്പെടുത്തിയത്. വെള്ളിയാഴ്‌ച (മെയ്‌ 3) രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

വര്‍ഷങ്ങളായി കിടപ്പ് രോഗിയായ ഭാര്യയെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി ആസൂത്രിത കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട കത്രികുട്ടി മകന്‍ ബിജുവിന്‍റെയും മകള്‍ ജോളിയുടെയും കൂടെയായിരുന്നു താമസം. സംഭവ സമയം വീടിന് ബിജുവും കുടുംബവും സഹോദരി ജോളിയും പുറത്ത് സംസാരിച്ചിരിക്കുകയായിരുന്നു. വീടിനുള്ളില്‍ നിന്ന് നിലവിളി ശബ്‌ദം കേട്ട് മുറിയിലെത്തിയപ്പോള്‍ കത്രിക്കുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്ന് ബിജു മൂവാറ്റുപുഴ പൊലീസില്‍ വിവരമറിയിച്ചു. കൊലപാതക ശേഷം വീട്ടില്‍ നിന്നിറങ്ങിപ്പോയ ജോസഫിനെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഇവർക്ക് അഞ്ച് മക്കളാണ് ഉള്ളത്. ബെന്നി, ജെസി, പൈലി എന്നിവരാണ് മറ്റുമക്കൾ.

Also Read: കൊന്നത് ശ്വാസം മുട്ടിച്ച്, കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ വായ പൊത്തി; കൊച്ചിയിലെ നവജാതശിശുവിന്‍റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് - Kochi Infant Death Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.