ETV Bharat / state

പെട്രോളിയം സംഭരണിയിലെ ഇന്ധനചോർച്ച; പരിഹരിക്കാനാകാതെ എച്ച്പിസിഎൽ, ആശങ്കയിൽ നാട്ടുകാർ - FUEL LEAK FROM HINDUSTAN PETROLEUM

ഇന്ധന ചോർച്ച സാങ്കേതിക തകരാറല്ലെന്നും ടാങ്കിലുണ്ടായ ലീക്കാണെന്നും നാട്ടുകാർ. അതേസമയം സംഭരണ കേന്ദ്രത്തിൻ്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്‌ധ സംഘം ഇന്നെത്തുമെന്ന് എച്ച്പിസിഎൽ അധികൃതർ.

FUEL LEAK IN KOZHIKODE  എലത്തൂർ ഇന്ധന ചോര്‍ച്ച  HINDUSTAN PETROLEUM  HPCL UNABLE TO FIX FUEL LEAK
Fuel Leak In Kozhikode (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 5, 2024, 9:46 AM IST

കോഴിക്കോട് : പെട്രോളിയം സംഭരണിയിലെ ഇന്ധന ചോർച്ച പരിഹരിക്കാനാവാതെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്. എലത്തൂരിലെ സംഭരണിയിൽ നിന്നും ഇപ്പോഴും ഡീസൽ ഒഴുകുയാണ്. 12,000 ലിറ്ററിലേറെ ഡീസൽ ഇന്നലെ (ഡിസംബർ 4) മാത്രം പുറത്തേക്ക് ഒഴുകിയിരുന്നു. ഇത് സാങ്കേതിക തകരാറല്ലെന്നും ടാങ്കിൽ ഉണ്ടായ ലീക്കാണെന്നുമാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്.

അതേസമയം ഓവുചാലിലൂടെ ഇപ്പോഴും ഡീസൽ പുറത്തേക്ക് വരികയാണ്. കിണറുകളെ ഇത് ബാധിക്കുമോ എന്നതാണ് പ്രധാന ആശങ്ക. അതിനിടെ ഇന്ധന ചോർച്ചയിൽ ഇന്ന് സംയുക്ത പരിശോധന നടക്കും. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുക.

ഇന്ധനചോർച്ച പരിഹരിക്കാനാകാതെ എച്ച്പിസിഎൽ (ETV Bharat)

സംഭരണ കേന്ദ്രത്തിൻ്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്‌ധ സംഘവും ഇന്നെത്തുമെന്ന് എച്ച്പിസിഎൽ അധികൃതർ വ്യക്തമാക്കി. മുന്നറിയിപ്പ് സംവിധാനം തകരാറിലായതാണ് ഡീസൽ ഒഴുകാൻ കാരണമെന്നാണ് കവനിയുടെ വിശദീകരണം. രാത്രി വൈകി ഡെപ്യൂട്ടി കലക്‌ടറുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്നലെ വൈകിട്ടാണ് എലത്തൂരിലെ എച്ച്പിസിഎൽ സംഭരണ കേന്ദ്രത്തിൽ നിന്ന് ഡീസൽ ഒഴുകിയത്. ഓവുചാലിലൂടെ അരക്കിലോമീറ്ററിലേറെ ദൂരമാണ് ഡീസൽ ഒഴുകിയത്. ഓവുചാൽ കവിഞ്ഞ് ഒഴുകിയത് നാട്ടുകാരുടെ ശ്രദ്ധയിലാണ് പെട്ടത്. ഓവുചാലുകളിലേക്ക് ഒഴുകിയെത്തിയ ഡീസൽ ശേഖരിക്കാൻ നാട്ടുകാർ കൂടിയതും ആശങ്കയ്ക്കിടയാക്കി.

അതേസമയം രാത്രി വൈകിയും ഡീസൽ ഒഴുകിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. ജനങ്ങൾ തിങ്ങി പാർക്കുന്നിടത്തേക്ക് ഡീസൽ ഒഴുകി എത്തിയതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. 12ലേറെ ബാരലുകളിൽ ആണ് ഒഴുകി എത്തിയ ഡീസൽ എടുത്ത് മാറ്റിയത്. നിലവിൽ അപകട സാധ്യത ഇല്ലെന്ന് എച്ച്പിസിഎൽ മാനേജർ പറയുമ്പോഴും ആശങ്കയിലാണ് നാട്ടുകാർ.

Also Read: ഉത്സവസീസൺ പെട്രോൾ, ഡീസൽ വിൽപന കൊഴുപ്പിച്ചു; ഉപഭോഗത്തിൽ വന്‍ വർധനവെന്ന കണക്കുകൾ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.