ETV Bharat / state

ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്‌റ്റ്‌ വന്നോ...ആദ്യം വ്യാജനാണോ എന്ന് പരിശോധിക്കണം; കെണിയിൽ വീഴാതിരിക്കാൻ ഇക്കാര്യം ശ്രദ്ധിച്ചാൽ മതി

author img

By ETV Bharat Kerala Team

Published : Feb 13, 2024, 3:27 PM IST

ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരമുളള സാമൂഹ്യമാധ്യമമായ ഫെയ്‌സ്‌ ബുക്ക് വഴി വ്യാജ അക്കൗണ്ടുകളുണ്ടാക്കി സാധാരണക്കാൽ മുതൽ സമ്പന്നർവരെ തട്ടിപ്പിനിരയാകുന്നു. അത്തരത്തിൽ ഒരു അക്കൗണ്ടിൽ നിന്നും ഫ്രണ്ട് റിക്വസ്‌റ്റ്‌ വന്നതോടെ നടത്തിയ അന്വേഷണമാണ് ഈ റിപ്പോർട്ടിൽ പറയുന്നത്

fake facebook account  ഫേസ്ബുക്ക് വ്യാജ അക്കൗണ്ട്  ഫേസ്‌ബുക്ക് ഫ്രണ്ട് റിക്വസ്‌റ്റ്‌  ഫേസ്‌ബുക്ക് വഴി പണം തട്ടിപ്പ്  how To Spot Fake Friend Requests
how-to-spot-fake-friend-requests-in-facebook
ഫേസ് ബുക്ക് ഫ്രണ്ട് റിക്വസ്‌റ്റ്‌ വ്യാജനാണോ എന്ന് എങ്ങനെ തിരിച്ചറിയാം

കോഴിക്കോട്: മനുഷ്യ നിർമിത കൃത്രിമ ബുദ്ധി ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതാണ് ഏറ്റവും പുതിയ പ്രവണത. ആ സമയത്തും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്‌ത്‌ നടത്തുന്ന തട്ടിപ്പ് തുടരുകയാണ്. ഒരുപാട് ബോധവൽക്കണം നടന്നിട്ടും ആളുകൾ ഇപ്പോഴും വഞ്ചിതാരാകുന്നു, പണം നഷ്‌ടപ്പെടുന്നു. അങ്ങിനെയിരിക്കെ ഒരു അക്കൗണ്ടിൽ നിന്നും ഫ്രണ്ട് റിക്വസ്‌റ്റ്‌ വന്നതോടെ നടത്തിയ അന്വേഷണത്തിന്‍റെ ഒരു ബാക്കി പത്രമാണ് ഈ റിപ്പോർട്ട് (How To Spot Fake Friend Requests in facebook )

മാധ്യമ പ്രവർത്തന രംഗത്ത് മുൻ സഹപ്രവർത്തകനായ എകെ അനുരാജാണ് റിക്വസ്‌റ്റ്‌ അയച്ചത്. ഒന്നും ചിന്തിച്ചില്ല സ്വീകരിച്ചു. പിന്നാലെ മെസഞ്ചറിൽ മെസേജ് വരുന്നു. ആദ്യം കുശലാന്വേഷണം, പിന്നാലെ എവിടെയുണ്ടെന്ന്, അത് കഴിഞ്ഞ് പതിവ് പോലെ സഹായ അഭ്യർത്ഥന. പറയൂ എന്ന് റിപ്ലേ കൊടുത്തു. അദ്ദേഹത്തിന്‍റെ ഫോൺ നമ്പർ കോൺടാറ്റ് ലിസ്റ്റില്‍ നിന്നെടുത്ത് വിളിക്കാൻ നോക്കുമ്പേഴേക്കും ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായി.

ഇതുപോലെ നിരവധി സുഹൃത്തുക്കൾക്ക് റിക്വസ്‌റ്റ്‌ പോയിരുന്നു. അതിൽ ഒരാൾക്ക് 15,000 രൂപയും നഷ്‌ടമായി. റിക്വസ്‌റ്റ്‌ ലഭിച്ചവരിൽ പലരും അനുരാജിനെ വിളിച്ച് കാര്യം മനസിലാക്കി. എന്നാൽ ഐഡി ഫേയ്ക്കാണെന്ന് റിപ്പോർട്ട് ചെയ്‌തതോടെ വ്യാജൻ ഔട്ടായി. എന്നാൽ വളരെ അടുത്ത സുഹൃത്തിന് പണം നഷ്‌ടമായത് സങ്കടകരമായ അവസ്ഥയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: നിങ്ങൾക്കും ഇതുപോലുള്ള ഫ്രണ്ട് റിക്വസ്‌റ്റ്‌ വന്നിട്ടുണ്ടാവാം അല്ലെങ്കിൽ വന്നേക്കാം. അതിൽ ആദ്യം ചെയ്യേണ്ടത് സൗഹൃദ അഭ്യർത്ഥന നടത്തിയ വ്യക്തി നിലവിൽ താങ്കളുടെ സുഹൃത്താണോ എന്ന പരിശോധനയാണ്. ആണെങ്കിൽ അദ്ദേഹത്തോട് ഈ വിവരം ധരിപ്പിക്കുക.

ഒപ്പം വ്യാജ അക്കൗണ്ടിന്‍റെ വലതു ഭാഗത്ത് കാണുന്ന മൂന്ന് കുത്തുകളിൽ ക്ലിക്ക് ചെയ്‌ത്‌ റിപ്പോർട്ട് പ്രൊഫൈൽ (report profile) തുറക്കുക. തുടർന്ന് ഫേക്ക് അക്കൗണ്ടിൽ (fake account) ക്ലിക്ക് ചെയ്യുക. ആ അക്കൗണ്ട് വ്യാജമാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ അവിടെ രേഖപ്പെടുത്തുക. അതിന്‍റെ തീരുമാനം ഫെയ്‌സ്‌ബുക്ക് കൈക്കൊണ്ടോളും.

റിക്വസ്‌റ്റ്‌ സ്വീകരിച്ചാലും ഭയപ്പേണ്ടതില്ല. എന്നാൽ നമ്മുടെ വ്യക്തി വിവരങ്ങളിലേക്ക് ആവശ്യം ഉയർന്നാൽ മറുഭാഗത്തുള്ള വ്യക്തിയെ സൂക്ഷിക്കുക. ഒരു കാരണവശാലും ഫോൺ നമ്പറോ, ഈ മെയിൽ ഐഡി അടക്കമുള്ള മറ്റ് വിവരങ്ങളോ കൈമാറാതിരിക്കുക. പറ്റുമെങ്കിൽ പുതിയ ആ സുഹൃത്തിന്‍റെ നമ്പർ കൈക്കലാക്കാൻ ശ്രമിക്കുക. വ്യാജൻ അതോടെയെങ്കിലും സ്ഥലം കാലിയാക്കും.

മനുഷ്യന്‍റെ പ്രവർത്തനങ്ങൾക്ക് വേഗതയും സൗകര്യവും വർധിപ്പിക്കാൻ മനുഷ്യൻ തന്നെ കണ്ടെത്തുന്ന സാങ്കേതിക വിദ്യകൾ അവന് തന്നെ പാരയാകുന്നു. അത് തന്നെയാണ് സങ്കടകരമായ അവസ്ഥയും. എന്നാൽ മേൽ പങ്കുവെച്ച വിവരങ്ങൾ പലർക്കും അറിയാവുന്നതായിരിക്കും. അതിനപ്പുറം ഒരാൾക്കെങ്കിലും ഇത് ഉപകരിക്കപ്പെടട്ടെ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.