ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? എവിടെ അറിയാം - local voter list published - LOCAL VOTER LIST PUBLISHED

തദ്ദേശ വോട്ടര്‍പട്ടികയില്‍ 2.66 കോടി വോട്ടർമാർ

VOTER LIST  തദ്ദേശ തെരഞ്ഞെടുപ്പ്  LOCAL ELECTORAL ROLL  തദ്ദേശ വോട്ടര്‍പട്ടിക
state election commission logo (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 4, 2024, 10:48 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വരാനിരിക്കെ പുതിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിനാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.

വോട്ടര്‍മാരുടെ ശ്രദ്ധയ്‌ക്ക് : കേരളത്തിലെ വോട്ടര്‍മാര്‍ക്ക് പട്ടിക പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ബന്ധപ്പെട്ടവരെ സമീപിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ sec.kerala.gov.in വെബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും വോട്ടര്‍ പട്ടിക പരിശോധനയ്ക്ക് ലഭ്യമാണ്. ബൂത്ത് ലെവൽ ഓഫിസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും. സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫിസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാവുന്നതാണ്.

കരട് വോട്ടർപട്ടിക സംബന്ധിച്ച് ജൂൺ 21 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്‌ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസർമാർ (ഇആര്‍ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. അന്തിമ വോട്ടര്‍പട്ടിക സംമ്പന്ധിച്ച് പരാതിയുണ്ടെങ്കിൽ തദ്ദേശ വകുപ്പ് ജില്ല ജോയിന്‍റ് ഡയറക്‌ടര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. ഇആര്‍ഒയുടെ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകമാണ് അപ്പീല്‍ നല്‍കേണ്ടത്.

സംസ്ഥാനത്ത് മൊത്തം 2,66,72,979 വോട്ടർമാരുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാന്‍ വ്യക്തമാക്കി. ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച എറ്റവും പുതിയ വോട്ടര്‍പട്ടികയിൽ 1,26,29,715 പുരുഷൻമാരും, 1,40,43,026 സ്ത്രീകളും, 238 ട്രാൻസ്ജെൻഡറുകളുമാണുള്ളതെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ജനുവരി ഒന്നാം തിയതിയോ അതിന് മുന്‍പോ 18 വയസ് പൂർത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. സംക്ഷിപ്‌ത പുതുക്കലിനായി ജൂൺ ആറിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 2,68,57,023 വോട്ടർമാരാണുണ്ടായിരുന്നത്. എന്നാൽ മരണമോ, താമസം മാറിയതോ മൂലം അനര്‍ഹരായ 4,52,951 പേരെ ഒഴിവാക്കിയും അർഹരായ 2,68,907 പേരെ പുതുതായി ചേർത്തുമാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്.

14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകളിലെയും ആറ് കോർപ്പറേഷനുകളിലെ 414 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്.

വോട്ടര്‍മാരുടെ ജില്ല തിരിച്ചുള്ള കണക്ക്

ജില്ലപുരുഷന്‍സ്ത്രീട്രാന്‍സ്‌ജെന്‍ഡര്‍ആകെ
തിരുവനന്തപുരം12720031461073232733099
കൊല്ലം9869991137896202124915
പത്തനംതിട്ട47105254925731020312
ആലപ്പുഴ792212902724111694947
കോട്ടയം73902080001591539044
ഇടുക്കി4233374435955866937
എറണാകുളം12024451294606332497084
തൃശൂര്‍12144971378231242592752
പാലക്കാട്‌10715631177073192248655
മലപ്പുറം15847091684178453268932
കോഴിക്കോട്‌11776451302125232479793
വയനാട്‌2927653101466602917
കണ്ണൂര്‍9153651066266101981641
കാസര്‍കോട്‌48610353584171021951

Also Read: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പുതുക്കൽ നടപടികൾ തുടങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.