ETV Bharat / state

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ ?, മൊബൈല്‍ ഫോണില്‍ പരിശോധിക്കുന്നതെങ്ങനെ ? - Voters List Check

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും എളുപ്പത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാനാകും. എല്ലാ സമ്മതിദായകരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

VOTERS LIST  NAME CHECK IN VOTERS LIST  വോട്ടര്‍ പട്ടികയില്‍ പേര്  HOW TO CHECK NAME IN VOTERS LIST
Ways to Check names in Voters list
author img

By ETV Bharat Kerala Team

Published : Apr 22, 2024, 10:12 PM IST

Updated : Apr 25, 2024, 2:02 PM IST

തിരുവനന്തപുരം: കേരളത്തില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പ് വരുത്താന്‍ അഭ്യര്‍ത്ഥിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പ് വരുത്താന്‍ കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എം സഞ്ജയ് കൗള്‍ അഭ്യര്‍ത്ഥിച്ചു. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് വോട്ട് രേഖപ്പെടുത്താനാകില്ല. അതിനാല്‍ പോളിങ് ബൂത്തിലേക്ക് പോകും മുമ്പേ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ കമ്മിഷന്‍ വഴികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫോണ്‍ മുഖേനയും ഓണ്‍ലൈനായും പേര് ഉറപ്പ് വരുത്താം

വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പരായ 1950 ലേക്ക് 0471 എന്ന എസ്‌ടിഡി കോഡ് ചേര്‍ത്ത് വിളിക്കുക. തുടര്‍ന്ന് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കുമ്പോള്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും. 1950 എന്ന നമ്പരിലേക്ക് 'ഇ സി ഐ' എന്നു ടൈപ്പ് ചെയ്‌ത് സ്‌പേസ് ഇട്ട ശേഷം ഐഡി കാര്‍ഡിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്‌ത് അയച്ചാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ മറുപടി എസ് എം എസ് ആയി ലഭിക്കും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വൈബ് സൈറ്റായ eci.gov.in ല്‍ പ്രവേശിച്ച് ഇലക്‌ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് ഇലക്ഷന്‍ ഐഡി നമ്പര്‍ നല്‍കി സംസ്ഥാനം നല്‍കി കഴിഞ്ഞാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും. വോട്ടര്‍ ഹെല്‍പ് ലൈന്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌ത് ഇന്‍സ്‌റ്റാള്‍ ചെയ്‌ത് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയും പരിശോധിക്കാം.

മുകളില്‍ പറഞ്ഞത് പോലെ വിവരങ്ങള്‍ നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ പേര്, പാര്‍ട്ട് നമ്പര്‍, ക്രമ നമ്പര്‍, പോളിങ് ബൂത്ത് തുടങ്ങിയവ ഒക്കെ ലഭിക്കും. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും എല്ലാ സമ്മതിദായകരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Also Read : ലോക്‌സഭ തെരഞ്ഞെടുപ്പ്: ക്രിസ്‌ത്യന്‍ സഭകളുടെ പിന്തുണ ആര്‍ക്ക് ? ചങ്കിടിപ്പോടെ മുന്നണികള്‍

Last Updated : Apr 25, 2024, 2:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.