ETV Bharat / state

അയൽവാസിയുടെ മണ്ണെടുപ്പുമൂലം വീട് അപകടാവസ്ഥയില്‍; നവകേരള സദസിലടക്കം പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് യുവതി - HOUSE UNDER THREAT OF COLLAPSE

4 വര്‍ഷം മുന്‍പ് വീട് നിർമ്മാണത്തിനായി അയൽവാസി മണ്ണ് നീക്കം ചെയ്‌തു. അപകടാവസ്ഥയിൽ സേനാപതി സ്വദേശി മഞ്ജുവിന്‍റെ വീട്. സംരക്ഷണ ഭിത്തി നിർമിച്ച് നൽകാം എന്നായിരുന്നു വാഗ്‌ദാനം.

HOME ISSUE IN IDUKKI  HOME ISSUE  അപകടാവസ്ഥയിൽ വീട്  ഇടുക്കി
Manju's House (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 14, 2024, 3:27 PM IST

അയൽവാസിയുടെ മണ്ണെടുപ്പുമൂലം വീട് അപകടാവസ്ഥയില്‍ (ETV Bharat)

ഇടുക്കി: അയൽവാസി വീട് നിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്‌തതോടെ വീട് അപകടാവസ്ഥയിൽ ആയതായി പരാതി. ഇടുക്കി സേനാപതി സ്വദേശി ചൂരക്കുഴിയിൽ മഞ്ജു ജോസഫിന്‍റെ വീടാണ് അപകടാവസ്ഥയിൽ ആയത്. സംരക്ഷണ ഭിത്തി നിർമ്മിക്കാൻ ഇടപെടൽ നടത്താതെ അധികൃതർ തങ്ങളോട് മാറി താമസിക്കാൻ ആവശ്യപ്പെടുന്നതായി കുടുംബം ആരോപിച്ചു.

നാല് വർഷങ്ങൾക്ക് മുമ്പാണ് മഞ്ജുവിന്‍റെ അയൽവാസി വീട് നിർമ്മാണത്തോടനുബന്ധിച്ച്, ഇവരുടെ വീടിന് സമീപത്തു നിന്ന് മണ്ണ് നീക്കം ചെയ്‌തത്. സംരക്ഷണ ഭിത്തി നിർമ്മിച്ച് നൽകാം എന്നായിരുന്നു അയാളുടെ വാഗ്‌ദാനം. എന്നാൽ പിന്നീട് പലതവണ ആവശ്യപെട്ടിട്ടും നടപടി ഉണ്ടായില്ല. ചുവരുകൾ വിണ്ടുകിറിയും തറ ഇടിഞ്ഞും നിലവിൽ വീട് അപകടാവസ്ഥയിൽ ആണ്. മഴക്കാലത്തു വെള്ളം ഇറങ്ങി മണ്ണ് ഇടിയാൻ സാധ്യത ഏറെയാണ്. വെള്ളം താഴാതിരിയ്ക്കാൻ നിലവിൽ പ്ലാസ്‌റ്റിക് പടുത ഇട്ട് മൂടിയിരിക്കുകയാണ് ഇവർ.

സംരക്ഷണ ഭിത്തി നിർമ്മിച്ച് നൽകണമെന്ന് ആവശ്യപെട്ട് ഇവർ നവകേരള സദസിലും കലക്‌ടർക്കും പഞ്ചായത്തിലും പരാതി നൽകിയിരുന്നു. അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും വീട് അപകടാവസ്ഥയിൽ ആയതിനാൽ വാടകയ്ക്കു മാറിത്താമസിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്‌തത്. മഞ്ജുവും അമ്മയും രണ്ട് കുട്ടികളുമാണ് ഇവിടെ താമസിക്കുന്നത്. കൂലിവേല ആണ് ഉപജീവന മാർഗം.

തുച്‌ഛമായ വരുമാനം കൊണ്ട് നിത്യ ചെലവുകൾ തള്ളി നീക്കുന്ന കുടുംബത്തിന് വാടകയ്ക്ക് മാറാനോ സംരക്ഷണ ഭിത്തി നിർമ്മിക്കാനോ സാധ്യമല്ല. സിപിഎം പ്രാദേശിക നേതാവായ അയൽവാസിയുടെ രാഷ്ട്രീയ ബന്ധങ്ങൾ മൂലമാണ് അധികൃതർ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ ഇടപെടൽ നടത്താത്തതെന്നാണ് ആരോപണം.

ALSO READ : ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികയ്‌ക്ക് അരലക്ഷം രൂപയുടെ വൈദ്യുതി ബിൽ; പരാതി നൽകിയിട്ടും നടപടിയില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.