തീയതി: 30-01-2024 ചൊവ്വ
വര്‍ഷം: ശുഭകൃത് ഉത്തരായനം
തിഥി: മകരം കൃഷ്ണ ചതുര്‍ഥി
നക്ഷത്രം: ഉത്രം
അമൃതകാലം: 12:37 PM മുതല്‍ 02:05PM വരെ
വര്‍ജ്യം: 06:15 PM മുതല്‍ 07:50PM
ദുര്‍മുഹൂര്‍ത്തം: 9:11AM മുതല്‍ 9:59AM വരെയും 12:23PM മുതല്‍ 01:11PM വരെയും
രാഹുകാലം: 03:32PM മുതല്‍ 05:00PM വരെ
സൂര്യോദയം: 06:47 am
സൂര്യാസ്‌തമയം: 06:27 pm
ചിങ്ങം : എല്ലാ നിലയ്ക്കും ഒരു ഇടത്തരം ദിവസം. കുടുംബത്തോടൊപ്പം ഒരു നല്ല ദിവസം ചെലവിടാമെങ്കിലും, അസാധാരണമായി ഒന്നും ഉണ്ടാവില്ല. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കുടുംബാംഗങ്ങള്‍ ഉറച്ച് നില്‍ക്കും. സാമ്പത്തികമായി നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നേട്ടമാകും. ''ജോലിയില്‍ കുറച്ചുകൂടി അച്ചടക്കം പലിക്കണം''.
കന്നി: ഒരു ശാന്തമായ ദിവസം. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവിടാനും, പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും, സ്വാദിഷ്ടമായ ഭക്ഷണവും വിനോദങ്ങളുമായി കഴിയാനും അവസരമുണ്ടാകും. ആരോഗ്യം ഇന്ന് ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. മനസ്സ് അസാധാരണമാംവിധം ശാന്തമായിരിക്കും. ലക്ഷ്‌മീദേവിയുടെ അനുഗ്രഹം കാരണം സാമ്പത്തിക നേട്ടം ഉണ്ടാകും. യാത്ര ആഹ്ളാദകരമായി തീരും. ആസ്വാദ്യകരമായ ഈ സമയം മറ്റുള്ളവരുമായി പങ്കുവയ്ക്കുക.
തുലാം: അത്ര നല്ല ദിവസമല്ലാത്തതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണം. അരോഗ്യം പ്രശ്‌നമാകാമെന്നതുകൊണ്ട് അത് അവഗണിക്കരുത്. ആലോചനയില്ലാതെ സംസാരിച്ച് ആര്‍ക്കും മാനഹാനി ഉണ്ടാക്കരുത്. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. ഉടന്‍ പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ കൊണ്ട് നിറഞ്ഞതായിരിക്കും ഈ ദിവസം.
വൃശ്ചികം: അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വ്വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ദ്ധനയുണ്ടാകും. ''മേലുദ്യോഗസ്ഥര്‍ ജോലിയില്‍ സംതൃപ്തി പ്രകടിപ്പിക്കും; അതുപോലെ തന്നെ ജീവിത പങ്കാളിയും''.
ധനു: ആത്മവിശ്വാസവും സൗഹാര്‍ദ്ദമനോഭാവവും ഉള്ള ധനുരാശിക്കാര്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ ദിവസം. മാതാപിതാക്കളുടെ ഭാഗത്തുനിന്നും നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് മേലധികാരികളുടെ നല്ല അഭിപ്രായം നേടും. ഒരു വ്യവസായ പ്രമുഖനുമായോ അല്ലെങ്കില്‍ ഒരു നിക്ഷേപകനുമായോ ബിസിനസ് സംബന്ധമായ കൂടിക്കാഴ്ച അങ്ങേയറ്റം ഫലപ്രദമാകും. ഒരു വാണിജ്യ സംരംഭത്തിനാവശ്യമായ ഫണ്ട് സ്വരൂപിക്കാനും കഴിഞ്ഞേക്കാം. മറ്റുള്ളവരോട് അധിക സഹായമനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍ നിന്ന് പ്രശംസ നേടും. എല്ലാ ജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനാല്‍ ഉല്ലാസത്തിനും വിനോദത്തിനും ഇഷ്ടം പോലെ സമയം ലഭിക്കും. സമൂഹത്തിലെ നില ഉയരുകയും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും.
മകരം: ഇന്ന് മറ്റൊരു സാധാരണ ദിവസമായിരിക്കും. ബുദ്ധിപരമായ ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ സമയമാണിത്. എഴുത്തിലും സാഹിത്യത്തിലും തത്‌പരരായവര്‍ക്ക് ദിവസം നന്ന്. സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ പൊരുതേണ്ടിവരും. ദിനാന്ത്യമാകുമ്പോഴേക്കും വല്ലാതെ ക്ഷീണം അനുഭവപ്പെടും. മാനസികമായും വൈകാരികമായും പരിക്ഷീണനാകും.
കുംഭം: മനസുനിറയെ ചിന്തകളായിരിക്കും. ആ ചിന്തകള്‍ തികച്ചും പരിക്ഷീണനാക്കും. ദേഷ്യം വരികയും സ്വയം ശാന്തനാകുകയും ചെയ്യും. അമിതമായ ചിന്ത നിര്‍ത്തുന്നതോടെ മനഃസുഖം കിട്ടും. മോഷണം, നിയമവിരുദ്ധ പ്രവൃത്തികള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കുക. അശുഭചിന്തകള്‍ ഒഴിവാക്കുകയും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുക. കുടുംബത്തില്‍ ഒരു വിവാഹം നടക്കാന്‍ സാദ്ധ്യത. ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അവ നിയന്ത്രിക്കണം. ഈശ്വരനാമജപം കൊണ്ട് മനഃസുഖം കിട്ടും.
മീനം : വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കുക. എല്ലാ രസകരവും ഭോഗാസക്തവുമായ പരിശ്രമങ്ങളെ നക്ഷത്രങ്ങൾ അനുകൂലിക്കുന്നു, അതിനാൽ, സുഹൃത്തുക്കളുമായോ കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും, വിനോദങ്ങളും, ഉല്ലാസങ്ങളും, വിരുന്നുകളും പരമാവധി ആസ്വദിക്കാന്‍ പരിശ്രമിക്കുക.
മേടം: പരോപകാരശീലം പ്രകടിപ്പിക്കും. ''ചിലര്‍ക്ക് താങ്കളുടെ ഈ ദീനാനുകമ്പ ഒരു വിഡ്ഢിത്തമായി തോന്നിയേക്കാം,'. എന്നാല്‍ ഇത് ചില കുഴപ്പം പിടിച്ച സാഹചര്യങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കും. മാത്രമല്ല, ഏറെ ആവശ്യമായ മനഃസമാധാനവും അത് നല്‍കും. മനസിന്‍റെ പ്രസന്നഭാവം കൊണ്ടുണ്ടാകാവുന്ന നേട്ടം കൈവരിക്കും.
ഇടവം: ഒരു പ്രഭാഷകനോ, ജനങ്ങളുമായി മറ്റുതരത്തില്‍ ആശയവിനിമയം നടത്തുന്ന ആളോ ആണെങ്കില്‍ ഇന്ന് സദസ്സിനെ ആകര്‍ഷണ വലയത്തില്‍ ഒതുക്കാന്‍ കഴിയും. നേരിട്ടുള്ള സംഭാഷണത്തില്‍ പോലും ശ്രോതാവിനെ വിസ്‌മയിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പരിചയക്കാരുമായി സവിശേഷവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും. വിദ്യാര്‍ത്ഥിയാണെങ്കില്‍ പതിവിലും കവിഞ്ഞ വേഗതയില്‍ കാര്യങ്ങളുള്‍ക്കൊള്ളാന്‍ സാധിക്കും. എന്നാൽ ആരോഗ്യം അത്ര തൃപ്തികരമാവില്ല. കഠിനാധ്വാനംകൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാവില്ല. പക്ഷേ ഇതുകൊണ്ടൊന്നും മുന്നേറ്റം തടയപ്പെടുന്നില്ല.
മിഥുനം: വികാരപ്രകടനങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം - പ്രത്യേകിച്ചും സ്ത്രീകളുമായി ഇടപെടുമ്പോള്‍. വൈകാരികമായി ചൂഷണം ചെയ്യാന്‍ ഒരു സ്ത്രീയെ അനുവദിച്ചാല്‍, കുഴപ്പത്തില്‍ ചെന്ന് ചാടും. മദ്യവും മറ്റ് ലഹരിപദാര്‍ത്ഥങ്ങളും ഒഴിവാക്കുക. ചില ചിന്തകള്‍ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. ഉറക്കം നഷ്ടപ്പെടുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ''കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക''.
കര്‍ക്കടകം : ആഹ്ളാദത്തിന്‍റെ ദിവസമാണ്. പുതിയ പദ്ധതിയുടെ തുടക്കവും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള കൂടിച്ചേരലും അമിതാഹ്ളാദവാനാക്കും. ഭാഗ്യദേവതയുടെ ആശ്ലേഷം ഉത്സാഹവും ഉന്മേഷവും നിറയ്ക്കും. മത്സരിക്കുന്നവര്‍ പരാജയം സമ്മതിക്കും. സ്നേഹിക്കുന്നവരുടെ ഹൃദയങ്ങള്‍ കീഴടക്കും. പെട്ടെന്നുള്ള ഒരു യാത്ര സന്തോഷത്തിന്‍റെ ആക്കം കൂട്ടും. സാമൂഹ്യപദവിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം.