തീയതി: 12-10-2024 ശനി
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: കന്നി
തിഥി: ശുക്ല നവമി
നക്ഷത്രം: തിരുവോണം
അമൃതകാലം: 06:12 AM മുതല്‍ 07:42 AM വരെ
ദുർമുഹൂർത്തം: 07:48 AM മുതല്‍ 08:36 AM വരെ
രാഹുകാലം: 09:11 AM മുതല്‍ 10:41 AM വരെ
സൂര്യോദയം: 06:12 AM
സൂര്യാസ്‌തമയം: 06:08 PM
ചിങ്ങം: ഇന്ന് സമ്മിശ്രാനുഭവങ്ങളുടെ ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെയും കീഴ്‌ജീവനക്കാരുടെയും സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌ത് തീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. അമ്മയുടെ അടുത്തു നിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ ലഭിക്കാം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്‌ടിക്കുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് നിങ്ങളെ ഉത്കണ്‌ഠാകുലനാക്കുകയും നിങ്ങളില്‍ സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ, മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ നിരുപാധികം അഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക.
കന്നി: ഇന്ന് ചർച്ചകളിൽ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്. പെട്ടെന്ന് രോഷാകുലനാകരുത്. അത് ആരോഗ്യകരമായി മുന്നേറുന്ന ചര്‍ച്ചകളെ തർക്കങ്ങളാക്കിമാറ്റും. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാമെന്നതു കൊണ്ട് കരുതിയിരിക്കുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരല്‍ ഉണ്ടാകാം. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അത് കരുതലോടെ ചെയ്യണം.
തുലാം: ഇന്ന് നിങ്ങളുടെ ദിവസം പ്രശ്‌നസങ്കീര്‍ണമായിരിക്കും. അതുകാരണം നിങ്ങള്‍ പതിവിലും കവിഞ്ഞ് വികാരാധീനനാരായിരിക്കും. ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്‌മയോ, അമ്മയുമായുള്ള ബന്ധത്തിലെ തകര്‍ച്ചയോ, നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന സ്ത്രീയോ ആയിരിക്കാം ഇതിന് കാരണം. മനസിന്‍റെ പിരിമുറുക്കം നീങ്ങിക്കിട്ടാന്‍ ശ്വസനവ്യായാമവും പ്രാര്‍ഥനയും ചെയ്യുക. ജലാശയങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും നീന്തല്‍ ക്ലാസില്‍ പോകുന്നുണ്ടെങ്കിൽ അതിന് അവധി നല്‍കുകയും ചെയ്യുക. തലേദിവസം ശരിയായ ഉറക്കം ലഭിച്ചിട്ടില്ലെങ്കില്‍ ഇന്ന് നിര്‍ബാധം ഉറങ്ങുക. യാത്ര ഫലവത്താകാന്‍ സാധ്യതയില്ല. അതുകൊണ്ട് ഒഴിവാക്കുന്നതാണ് നല്ലത്. നിയമപരമായ രേഖകളും വസ്‌തുക്കളും കുടുംബസ്വത്തും സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കുക.
വൃശ്ചികം: പുതിയ സംരംഭങ്ങള്‍, കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും കൂട്ടായ്‌മ, രസകരമായ ഉല്ലാസവേള എന്നിവയൊക്കെ ഇന്ന് ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോൾ നിങ്ങളെ കാത്തിരിക്കുന്ന സുഖാനുഭവങ്ങളാണ്. കളിയും, ചിരിയും, ഉല്ലാസവും നിറഞ്ഞ ഇന്ന് അപൂര്‍വമായ ഒരു ദിവസമാണ്. സഹോദരങ്ങളുമായുള്ള ബന്ധവും പൊതുവായ ആരോഗ്യനിലയും മെച്ചപ്പെട്ടതായിരിക്കും. ഹ്രസ്വമായ ഉല്ലാസയാത്രക്ക് സാധ്യത കാണുന്നു. ധനസമാഹരണത്തിനും മുതല്‍മുടക്കിനും തൊഴില്‍പരമായ കാര്യങ്ങൾക്കും ഭാഗ്യദിവസമാണ്. പ്രിയപ്പെട്ടവരുമായും അടുത്ത സഹപ്രവര്‍ത്തകരുമായി സന്തോഷം പങ്കുവയ്‌ക്കുക.
ധനു: തെറ്റായ ഒരു യാത്ര നിങ്ങളുടെ ദിവസം മുഴുവന്‍ നശിപ്പിക്കുന്നതിന് കാരണമാകും. അതിനാല്‍ അത്തരം യാത്രകള്‍ ഒഴിവാക്കുക. ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമാണ്. അതുകൊണ്ട് കാര്യങ്ങളെല്ലാം എളുപ്പം നടക്കുമെന്ന് കരുതരുത്. അധ്വാനവും സഹായങ്ങളും ഇല്ലാതെ ഒന്നും നടക്കുകയില്ല. അത് അൽപം ക്ഷീണിപ്പിക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തിലെ ഒരംഗം നിസഹകരണവും കടുംപിടുത്തവും കാണിക്കുകയാണെങ്കില്‍ രോഷാകുലനാകാതിരിക്കാന്‍ ശ്രമിക്കുക. ചഞ്ചലമായ മാനസികാവസ്ഥ കാരണം ഉറച്ച നിലപാടോ തീരുമാനമോ എടുക്കാന്‍ കഴിയുകയില്ല. അതിനാൽ തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവയ്‌ക്കുക. അതില്‍ വേവലാതിപ്പെടേണ്ടതില്ല. ഒഴുക്കിനൊത്ത് പോകുകയും ശാന്തത പാലിക്കുകയും ചെയ്യുക. വിദേശത്തുളള സുഹൃത്തുക്കളുമായുളള കത്തിടപാടുകള്‍ ഭാഗ്യദായകമായിരിക്കും.
മകരം: തൊഴിലിലും ബിസിനസിലും അനുകൂല മാറ്റങ്ങളുണ്ടാകും. എല്ലാ ശ്രമങ്ങളും ദൗത്യങ്ങളും നല്ല ഫലമുണ്ടാക്കും. അന്തസും പ്രശസ്‌തിയും വര്‍ധിക്കും. തൊഴിലില്‍ പ്രൊമോഷനും ഉയര്‍ച്ചയും ഉണ്ടാകാം. സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദവും പ്രകാശമാനവും ആയിരിക്കും. ഒരു ചെറിയ അപകടത്തിന് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ആരോഗ്യപ്രശ്‍നങ്ങള്‍ ഉണ്ടാകില്ല.
കുംഭം: നിങ്ങളുടെ സംസാരിക്കാനുള്ള കഴിവ് ആവേശകരമായ എന്തെങ്കിലും സംഭവിക്കുന്നതിന് കാരണമാകാം. ഈവന്‍റുകളിലും മീറ്റിങ്ങുകളിലും മികച്ച രീതിയിൽ അവതരണങ്ങൾ നടത്താൻ നിങ്ങളുടെ ഭാഷ വൈദഗ്ധ്യം സഹായിക്കും. നിങ്ങളുടെ വാദങ്ങൾ മറ്റുള്ളവർ അംഗീകരിക്കുന്നില്ലെങ്കിൽ വിഷമിക്കേണ്ടതില്ല.
മീനം: അയല്‍ക്കാരെ സ്നേഹിക്കുക. ആത്മീയ ചിന്തകളാല്‍ സ്വാധീനിക്കപ്പെടാം. മതപരമായി പ്രാധാന്യം അര്‍ഹിക്കുന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിനു പോകാനും സാധ്യത കാണുന്നു.
മേടം: ഇന്ന് നിങ്ങൾ സമ്മർദത്തിലാണെങ്കിൽ നല്ലതാണ്. അത് നിങ്ങളുടെ കഴിവുകളെ പൂർണമായും പൂർത്തീകരിക്കും. എല്ലാ സഹപ്രവർത്തകരെയും പരിശീലിപ്പിക്കും. എന്നിരുന്നാലും പ്രതീക്ഷക്കുന്ന അത്ര ഫലം ലഭിക്കണമെന്നില്ല. ഒറ്റ രാത്രിയിൽ തന്നെ എല്ലാം സംഭവിക്കുകയില്ലല്ലോ. അതുകൊണ്ട് ക്ഷമിച്ചിരിക്കുന്നത് നല്ലതാണ്.
ഇടവം: യാത്രകള്‍ക്ക് അനുകൂലമായ ദിവസംമാണ്. വിദൂര ദേശങ്ങളിലേക്കോ, വിദേശത്തേക്കോ, അല്ലെങ്കില്‍ പുണ്യസ്ഥലങ്ങളിലേക്കോ സഞ്ചരിക്കാന്‍ അവസരം ലഭിക്കും. പുതിയതായി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങളില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളും ഫലപ്രദമാകും. ഒരു പുണ്യസ്ഥലം സന്ദര്‍ശിച്ചതില്‍ നിന്നും പുതിയൊരു സംരംഭം ആരംഭിക്കാനുളള പ്രചോദനം ലഭിക്കും. വിദേശത്തുള്ള പ്രിയപ്പെട്ടവരില്‍ നിന്നും നല്ലവാര്‍ത്തകള്‍ ലഭിക്കും. ചെറിയ തലവേദനയോ ജലദോഷമോ അലോസരപ്പെടുത്തിയേക്കും.
മിഥുനം: എല്ലാ ദിവസങ്ങളും മനോഹരവും അനായാസവുമായിരിക്കയില്ല. ഇന്നത്തെ ദിവസത്തിന്‍റെ അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കുകയില്ലെന്ന് ഓര്‍ക്കുക. അൽപം പോലും ജാഗ്രത കൈവിടാന്‍ പാടില്ല. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാവക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ടുനില്‍ക്കുക. ചികിത്സ നടപടിക്രമങ്ങള്‍ നീട്ടി വയ്‌ക്കുക. തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തിക പ്രതിസന്ധി വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക. പിന്നീട് ഓര്‍ത്ത് വിഷമിക്കേണ്ടിവരുന്ന വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. ശാന്തമാകാന്‍ ധ്യാനിക്കുകയോ സംഗീതം ആസ്വദിക്കുകയോ ചെയ്യുക.
കര്‍ക്കടകം: കാൽപനിക ബന്ധങ്ങള്‍, പലതരക്കാരുമായുള്ള ഇടപഴകലുകള്‍, വിവിധങ്ങളായ വിനോദങ്ങള്‍, ഷോപ്പിങ് എന്നിവയിലെല്ലാം ദിവസം മുഴുവനും വ്യാപൃതനാകും. മൊത്തത്തില്‍ ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. വിദൂര ദേശത്തു നിന്ന് അപരിചിതമായ ഒരു സംസ്‌കൃതിയില്‍ നിന്ന് വരുന്ന ഒരാള്‍ നിങ്ങളെ ആകര്‍ഷിക്കും. ഇത് പിന്നീട് രണ്ട്പേര്‍ക്കും ഗുണകരമാമയേക്കാവുന്ന ഒരു ബന്ധത്തിന്‍റെ തുടക്കമാകാം. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. നേട്ടങ്ങളും, പ്രശസ്‌തിയും, അംഗീകാരവും നിങ്ങളെ തേടിയെത്തും. നല്ല ഭക്ഷണവും, ക്രിയാത്മക മേഖലയിലെ പരിശ്രമങ്ങളുമായി സന്തോഷത്തോടെ ദിവസം ചെലവഴിക്കുക. ആരോഗ്യം മെച്ചമായിരിക്കും. വാഹനയോഗവും ഉണ്ട്.