ETV Bharat / state

'പണം തട്ടാൻ ഗംഭീര ട്രാപ്പ്', കാസർകോട്ട് ദമ്പതികൾ അടക്കം ഏഴംഗ ഹണിട്രാപ് സംഘം പിടിയിൽ

കാസർകോട് മാങ്ങാട് സ്വദേശിയായ അറുപതുകാരനെ പഠന ആവശ്യങ്ങൾക്കായി ലാപ്‌ടോപ് വാങ്ങിത്തരണമെന്ന് പറഞ്ഞ് മംഗളൂരുവിൽ എത്തിച്ച് നഗ്ന ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

honey trap in Kasaragod  ഹണിട്രാപ് സംഘം പിടിയിൽ  people arrested for Honey Trap  അറുപതുകാരനില്‍ നിന്ന് പണം തട്ടി
seven people arrested for Honey Trap in Kasaragod
author img

By ETV Bharat Kerala Team

Published : Jan 31, 2024, 1:19 PM IST

ഹണിട്രാപ് സംഘം പിടിയിൽ

കാസർകോട് : അറുപതുകാരനില്‍ നിന്ന് പണം തട്ടിയ ഹണിട്രാപ് സംഘം പിടിയിൽ. ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെയാണ് കാസർകോട് മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കോഴിക്കോട് പെരുമണ്ണ സ്വദേശി ഫൈസൽ ഭാര്യ റുബീന, ഉളിയത്തടുക്ക സ്വദേശി സിദിഖ്, മാങ്ങാട്ട് അഹമ്മദ് ദിൽഷാദ്, അബ്‌ദുള്ള കുഞ്ഞി, മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ്രിയ, റഫീഖ് മുഹമ്മദ്‌ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

മാങ്ങാട് സ്വദേശിയായ അറുപതുകാരനെ മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തിയാണ് പണം തട്ടിയെടുത്തത്. തുടർ വിദ്യാഭ്യാസത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് റുബീന നാട്ടിൽ ചാരിറ്റി പ്രവർത്തനം നടത്തിവന്നിരുന്ന പരാതിക്കാരനെ ബന്ധപ്പെട്ടത്. തുടർന്ന് ഇയാളുമായി യുവതി സൗഹൃദം സ്ഥാപിച്ചു ( Honey Trap Kasaragod). കേസിലെ മുഖ്യപ്രതി ദിൽഷാദിന്‍റെ നിർദേശപ്രകാരമായിരുന്നു നീക്കങ്ങൾ. തുടർന്ന് പഠനത്തിനായി ലാപ്ടോപ്പ് വാങ്ങി തരണമെന്ന് പറഞ്ഞ് അറുപതുകാരനെ മംഗളൂരുവിൽ എത്തിച്ചു.

റുബീനയുടെ നിർബന്ധപ്രകാരം ഇയാൾ ഹോട്ടലിൽ മുറിയെടുത്തു. പിന്നാലെ സംഘത്തിലെ മറ്റുള്ളവർ എത്തി യുവതിയും പരാതിക്കാരനും ഒപ്പമുള്ള നഗ്ന ചിത്രങ്ങൾ പകർത്തിയെടുത്തു. 5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. അന്നുതന്നെ പരാതിക്കാരൻ 10000 രൂപ ഇവർക്ക് നൽകി. പിറ്റേന്ന് പടന്നക്കാട് വച്ച് ബാക്കി തുകയും കൈമാറി.

ഇതിന് ശേഷവും ഭീഷണി തുടർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസിന്‍റെ നിർദ്ദേശപ്രകാരം പണം നൽകാമെന്ന് പറഞ്ഞ് സംഘത്തെ മേൽപ്പറമ്പിലേക്ക് വിളിച്ചുവരുത്തി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.