ETV Bharat / state

ക്രിസ്‌മസ്-പുതുവത്സര സീസണ്‍: കേരളത്തിനക്കത്ത് തന്നെ യാത്ര ചെയ്യാന്‍ വലഞ്ഞ് മലയാളികള്‍, കൊള്ള ലാഭം കൊയ്‌ത് സ്വകാര്യ ബസുകള്‍ - HOLIDAY RUSH IN TRAIN TICKETS

ക്രിസ്‌മസ്, പുതുവത്സര സീസണായതിനാല്‍ സംസ്ഥാനത്തിന് അകത്തേക്കുള്ള യാത്രകള്‍ക്കുള്ള ട്രെയിൻ ടിക്കറ്റുകൾ മിക്കവാറും ലഭ്യമല്ല. മാസങ്ങള്‍ക്ക് മുൻപ് തന്നെ പല ടിക്കറ്റുകളും വിറ്റുപോയി എന്നതാണ് വസ്‌തുത.

HOLIDAY RUSH IN KAERALA  TRAIN TICKETS  PRIVATE BUSES FARE IN KERALA  LATEST NEWS IN KERALA
Train rush (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 9, 2024, 6:17 PM IST

തിരുവനന്തപുരം: ക്രിസ്‌മസ്, പുതുവത്സര അവധി ദിനങ്ങളില്‍ കേരളത്തിന് അകത്തായാലും പുറത്തായാലും സ്വന്തം നാട്ടിലേക്കെത്താന്‍ കാത്തിരിക്കുന്നവരാണ് നമ്മളില്‍ പലരും. അതിനാല്‍ തന്നെ ട്രെയിന്‍ ഉള്‍പ്പെടെയുള്ളവയുടെ ടിക്കറ്റുകള്‍ നേരത്തെക്കൂട്ടി ബുക്ക് ചെയ്യാറാണ് പതിവ്. ഇതിന് സാധിക്കാത്തവരോ അല്ലെങ്കില്‍ പെട്ടന്നുള്ള തീരുമാനത്തില്‍ നാട്ടില്‍ പോകാൻ തയ്യാറാകുന്നവരൊക്കെയും തത്ക്കാല്‍ ടിക്കറ്റുകള്‍, ബസ് സര്‍വിസുകള്‍ എന്നിവയെയാണ് ആശ്രയിക്കാറുള്ളത്.

നിലവില്‍ കേരളത്തിന് അകത്ത് തന്നെ യാത്ര ചെയ്യുന്നതിനായി ട്രെയിന്‍ ടിക്കറ്റുകള്‍ കണ്ടെത്താൻ മലയാളികള്‍ ബുദ്ധിമുട്ടുകയാണ്. അവധിക്കാലത്ത് വടക്കൻ ജില്ലകളിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രകൾക്ക് ഈ മാസം പകുതിക്ക് ശേഷം ട്രെയിൻ ടിക്കറ്റ് ലഭ്യമല്ല. അതുപോലെ, റിട്ടേൺ ടിക്കറ്റുകൾ ലഭിക്കാനും പ്രയാസമാണ്. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ മലബാറിലേക്ക് മടങ്ങാൻ ടിക്കറ്റ് കണ്ടെത്തുന്നതിൽ അനിശ്ചിതത്വം നേരിടുകയാണ്.

ആയിരക്കണക്കിന് ആളുകളാണ് ഉത്സവ സീസണിൽ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ലഭിക്കാതെ നെട്ടോട്ടം ഓടുന്നത്. ഈ മാസം 20ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ജനശതാബ്‌ദി, വന്ദേ ഭാരത്, മാവേലി, കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള ഏറനാട് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് നിലവിൽ ടിക്കറ്റ് ലഭ്യമല്ല. നേത്രാവതി എക്‌സ്പ്രസിലും സമാനമായ സാഹചര്യം തന്നെ. പല ട്രെയിനുകളിലെയും വെയിറ്റിംഗ് ലിസ്റ്റ് 200 കവിഞ്ഞു.

കിട്ടിയ അവസരം മുതലെടുത്ത് സ്വകാര്യ ബസുകള്‍ കൊള്ള ലാഭം തേടുകയാണ്. ഡിസംബർ 20ന് കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള സ്ലീപ്പർ ബസിന്‍റെ നിരക്ക് 1,600 രൂപ മുതൽ 2,600 രൂപ വരെയാണ്. സെമി സ്ലീപ്പർ ബസുകൾക്കും സമാനമായ നിരക്കുകൾ ഉണ്ടാകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ട്രെയിൻ ടിക്കറ്റ് ലഭിക്കാത്തവർക്ക് സ്വകാര്യ ബസുകൾ മാത്രമാണ് ബദൽ മാർഗം. എന്നിരുന്നാലും, ഉയര്‍ന്ന നിരക്കുകൾ ഇടാക്കിയുള്ള സ്വകാര്യ ബസ് സര്‍വിസുകള്‍ ഓരോ ദിവസം കൂടുമ്പോളും വർധിച്ച് വരികയാണ്. വിമാന ടിക്കറ്റുകളുടെയും കാര്യം വ്യത്യസ്‌തമല്ല.

3000 രൂപയില്‍ വിമാന ടിക്കറ്റുകള്‍ ലഭിച്ചിരുന്ന പല യാത്രകള്‍ക്കും ആവശ്യക്കാര്‍ കൂടിയതോടെ ഡബിള്‍ ഇരട്ടിയാണ് ഈടാക്കുന്നത്. ഇതോടെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) അധിക സേവനങ്ങൾ നൽകണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ അവധിക്കാലത്തെ പ്രത്യേക ട്രെയിനുകൾ ന്യായമായ നിരക്കിൽ നൽകണമെന്നുമുള്ള ആവശ്യവും വർധിച്ചുവരികയാണ്.

Read More: 'കശ്‌മീര്‍ സ്വതന്ത്ര രാഷ്‌ട്രമാകാൻ സ്വപ്‌നം കാണുന്ന സംഘടനയുമായി സോണിയാ ഗാന്ധിക്ക് ബന്ധം'; ആരോപണവുമായി ബിജെപി, തിരിച്ചടിച്ച് കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.