ETV Bharat / state

കനത്ത മഴ തുടരും; സംസ്ഥാനത്ത് ഏഴ് ജില്ലകൾക്ക് അവധി - Rain Holiday in Kerala

author img

By ETV Bharat Kerala Team

Published : Aug 1, 2024, 10:48 PM IST

Updated : Aug 2, 2024, 9:30 AM IST

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാതലത്തിൽ ഏഴ്‌ ജില്ലകളിൽ അതാത് കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

RAIN HOLIDAY IN SEVEN DISTRICTS  KERALA RAIN ALERT  കേരളത്തില്‍ മഴ അവധി  ആറ് ജില്ലകളില്‍ അവധി
Representative Image (ETV Bharat)

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാതലത്തിൽ ഏഴ് ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കണ്ണൂര്‍, വയനാട്, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിലാണ് നാളെ (02-08-2024) അതാത് ജില്ല കലക്‌ടർമാർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാല്‍ പാലക്കാട് പ്ലസ്‌ടു വരെയുള്ള ക്ലാസുകള്‍ക്ക് മാത്രമാണ് അവധി.

തൃശൂര്‍ ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്ന് ജില്ല കലക്‌ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുള്ളത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read : ദുരന്തത്തില്‍ ബാധിക്കപ്പെട്ട കുട്ടികളുടെ പഠനം മുടങ്ങില്ല, നടപടി ഉറപ്പാക്കും: മുഖ്യമന്ത്രി - CM Press Meet

Last Updated : Aug 2, 2024, 9:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.