ETV Bharat / state

'വേനലവധിക്ക് ഹൈറേഞ്ചുകളിലേക്ക് ചേക്കേറാം': യാത്രകള്‍ സുരക്ഷിതമാകണം, ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശവുമായി എംവിഡി - MVD instructions To Drivers

author img

By ETV Bharat Kerala Team

Published : May 9, 2024, 2:07 PM IST

കേരളത്തിലെ ഹൈറേഞ്ചുകളിലേക്കുള്ള യാത്രകള്‍ സുരക്ഷിതമാക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്ന് എംവിഡി. ഹൈറേഞ്ചുകളിലെ ഡ്രൈവിങ്ങിനെ കുറിച്ച് എംവിഡിയുടെ നിര്‍ദേശങ്ങള്‍.

HIGH RANGE DRIVING INSTRUCTIONS  GHAT ROADS IN KERALA  കേരളം ടൂറിസ്റ്റ് സ്‌പോട്ട്  DRIVING IN HIGH RANG KERALA
MVD's Instruction To Drivers (ETV BHARAT NETWORK)

തിരുവനന്തപുരം: വേനലവധി ആഘോഷിക്കാൻ ഹൈറേഞ്ചുകളിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്ന സമയമാണിത്. ഇത് ഹൈറേഞ്ചുകളിൽ അപകടങ്ങൾ വർധിക്കുന്നതിനും കരണമാകുകയാണ്. ഡ്രൈവർമാര്‍ക്ക് പരിചിതമല്ലാത്ത റോഡിലെ കുത്തനെയുള്ള കയറ്റവും ഇറക്കവും തീവ്രത ഏറിയ വളവുകളുമാണ് പലപ്പോഴും അപകടം വിളിച്ചുവരുത്തുന്നത്. ഹൈറേഞ്ചുകളിൽ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അവബോധം നൽകുകയാണ് മോട്ടോർ വാഹന വകുപ്പ്.

Ghat Road അഥവ മലമ്പാതകൾ: കേരളത്തിൽ 45 Ghat Road അഥവ മലമ്പാതകളാണുള്ളത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ അവർക്ക് പരിചിതമല്ലാത്ത ഈ റോഡുകളിൽ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ആദ്യമായി ഈ റോഡുകളിൽ എത്തുന്ന ഡ്രൈവർമാരാണ് കൂടുതലും അപകടങ്ങൾ സൃഷ്‌ടിക്കുന്നത്. നഗരങ്ങളിലെ നിരന്ന റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേ ശൈലിയിൽ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം.

കുത്തനെയുള്ള കയറ്റവും ഇറക്കവും തീവ്രത ഏറിയ വളവുകളുമുള്ള റോഡുകളിൽ സൈറ്റ് ഡിസ്റ്റൻസ് (Sight Distance) വളരെ കുറവായിരിക്കും. സൈറ്റ് ഡിസ്റ്റൻസ് കുറഞ്ഞ റോഡുകൾ പ്രത്യേകിച്ച് ഡ്രൈവർക്ക് പരിചയമില്ലാത്തതാണെങ്കിൽ അപകട സാധ്യത കൂടുതലാണ്. ഹിൽ സ്റ്റേഷൻ റോഡുകളിൽ സൈറ്റ് ഡിസ്റ്റൻസ് വളരെ കുറവായിരിക്കും.

ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: റോഡിലെ വളവിൻ്റെയോ ഇറക്കത്തിൻ്റെയോ തീവ്രത അറിയാൻ കഴിയാതെ വരും. എതിർവശത്ത് നിന്നും വരുന്ന വാഹനങ്ങളെ ദൂരെ നിന്നും കാണാൻ സാധിക്കില്ല. മുന്നിലെ തടസങ്ങളെ മുൻകൂട്ടി അറിയാൻ സാധിക്കില്ല. ശരിയായ തീരുമാനങ്ങൾ തക്ക സമയത്ത് എടുക്കാൻ സാധിക്കില്ല.

ഡ്രൈവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ: ഇത്തരം സാഹചര്യങ്ങളിൽ മുന്നിൽ ഒരു അപകടം ഉണ്ടാകാം എന്ന മുൻവിധിയോടെ ശരിയായ ഗിയറിൽ (ഇറക്കത്തിലും കയറ്റത്തിലും ഗിയർ ഡൗൺ ചെയ്‌ത് ) വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കണം. ഗിയർ ഡൗൺ ചെയ്യാതെ തുടർച്ചയായി ബ്രേക്ക് അമർത്തി വേഗത കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിൻ്റെ പ്രവർത്തന ക്ഷമത കുറയ്ക്കും. ഇതുമൂലം ബ്രേക്ക് ഇല്ലാത്ത അവസ്ഥയുണ്ടാകും (ബ്രേക്ക് ഫേഡിങ്).

വളവുകളിൽ ഹോൺ മുഴക്കുകയും റോഡ് സൈനുകൾ ശ്രദ്ധിക്കുകയും വേണം. ഹൈറേഞ്ചുകളിലെ വളവുകളിൽ വാഹനം പാർക്ക് ചെയ്യരുത്. വളവുകളിൽ ഓവർടേക്ക് പാടില്ല. കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുക. വാഹനം നിർത്തിയിടുമ്പോള്‍ പാർക്കിങ് ലൈറ്റ് ഓണാക്കുക.

മഴയുള്ളപ്പോഴും കോടമഞ്ഞ് മൂലം കാഴ്‌ച തടസപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിർത്തിയിടുക. ഗൂഗിൾ മാപ്പ് മാത്രം നോക്കി രാത്രി കാലങ്ങളിൽ അപരിചിതമായ വഴികളിലൂടെ സഞ്ചരിക്കരുത്. ടയർ, ബ്രേക്ക്, വൈപ്പർ എന്നിവയുടെ കണ്ടീഷൻ യാത്ര തുടങ്ങും മുമ്പ് ഉറപ്പ് വരുത്തുക. വിശ്രമം ആവശ്യമെന്ന് തോന്നിയാൽ വിശ്രമിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.