ETV Bharat / state

'ശബരിമല തീര്‍ഥാടകരുടെ സുരക്ഷ മുഖ്യം', ഫിറ്റ്‌നസ് ഇല്ലാതെ വാഹനം ഓടരുത്, കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി - HC WARNED KSRTC SABARIMALA SERVICE

തീർഥാടകരെ നിർത്തിക്കൊണ്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ഹൈക്കോടതി.

KSRTC SABARIMALA SERVICE  HIGH COURT NEWS  ശബരിമല വാർത്തകൾ  LATEST NEWS IN MALAYALAM
Sabarimala, KSRTC - File Photo (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 14, 2024, 1:30 PM IST

എറണാകുളം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന കെഎസ്‌ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ശബരിമല സർവീസ് നടത്താൻ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. മാത്രമല്ല ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ട് സര്‍വീസ് നടത്താൻ പാടില്ല. അത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നൽകി. ഇവ പാലിക്കുന്നുണ്ടെന്ന് ഗതാഗത കമ്മിഷണർ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

മണ്ഡലകാലം ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. കഴിഞ്ഞ വർഷം കെഎസ്ആർടിസി ബസിൽ ശബരിമല തീർഥാടകരെ കുത്തിനിറച്ച് കൊണ്ടുപോയ സാഹചര്യമുണ്ടായിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് ഹൈക്കോടതി നിർദേശം.

അതേസമയം, 18ാം പടിയിൽ പരിചയ സമ്പന്നരായ പൊലീസുകാരെ നിയോഗിക്കണമെന്ന കോടതി നിർദേശം പാലിക്കുമെന്ന് ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കി. ഭക്തർക്ക് ചുക്കുവെള്ളവും ബിസ്ക്കറ്റുമടക്കമുള്ള ഭക്ഷണങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കും. ജലം, വൈദ്യുതി, വനംവകുപ്പുകളും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഹൈക്കോടതിയെ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നാളെ (നവംബർ 15) വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതോടെ ഇത്തവണത്തെ തീർഥാടന കാലത്തിന് തുടക്കമാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളാണ് ഇത്തവണ ദേവസ്വം ബോർഡും സർക്കാരും ഏർപ്പെടുത്തിയത്.

Also Read: ഭക്തർക്ക് ഇൻഷുറൻസ്, 40 ലക്ഷം അരവണ ടിൻ, ദിവസേന 18 മണിക്കൂർ നട തുറക്കും; ശബരിമലയിലെ മുന്നൊരുക്കങ്ങൾ ഇങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.