ETV Bharat / state

ശബരിമലയിലെത്തിയ ഭിന്നശേഷിക്കാരന് ഡോളി നിഷേധിച്ചു; പൊലീസ് ചീഫ് കോർഡിനേറ്ററോട് റിപ്പോർട്ട് തേടി ഹൈക്കോടതി - SABARIMALA DISABLED PERSON DOLLY

ഭിന്നശേഷിക്കാരന് ഡേളി നിഷേധിച്ച സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി.

POLICE DENIED DOLLY DISABLEDPERSON  HIGH COURT NEWS  ഭിന്നശേഷിക്കാരന് ഡോളി നിഷേധിച്ചു  LATEST NEWS IN MALAYALAM
High Court, Sabarimala (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 9, 2024, 4:50 PM IST

എറണാകുളം: ശബരിമലയിൽ ഭിന്നശേഷിക്കാരന് പൊലീസ് ഡോളി നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടല്‍. പൊലീസ് ചീഫ് കോർഡിനേറ്ററോട് ഹൈക്കോടതി ദേവസ്വം ബഞ്ച് റിപ്പോർട്ട് തേടി. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.

രണ്ട് ദിവസം മുമ്പാണ് ശബരിമലയിൽ ദര്‍ശനത്തിനെത്തിയ ഭിന്നശേഷിക്കാരനായ തിരുവനന്തപുരം പാലോട് സ്വദേശി സജീവന് പൊലീസ് ഡോളി സൗകര്യം നിഷേധിച്ച വാർത്ത പുറത്തുവന്നത്. പമ്പയിൽ വാഹനമിറങ്ങിയ സജീവിനടുത്തേക്ക് ഡോളി വിടാൻ പൊലീസ് അനുവദിച്ചില്ല.

ഡോളി ബുക്ക് ചെയ്‌ത് തരാമെന്ന് പറഞ്ഞ ഒരു സാര്‍ പിന്നെ അവിടേക്ക് വന്നില്ല. ദേവസ്വം അധികൃതരെ അറിയിച്ചപ്പോഴും നടപടി ഉണ്ടായില്ല. ഒടുവില്‍ തോര്‍ത്ത് വിരിച്ച് റോഡില്‍ കിടക്കുമെന്ന് പറഞ്ഞപ്പോഴാണ് ഡോളി പമ്പയിലേക്ക് കടത്തിവിടാന്‍ പോലീസ് തയാറായതെന്ന് സജീവ് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിലാണ് ഹൈക്കോടതിയുടെ നടപടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

എന്താണ് സംഭവിച്ചതെന്നുള്ള കാര്യം പൊലീസ് ചീഫ് കോർഡിനേറ്റർ റിപ്പോർട്ടായി സമർപ്പിക്കണമെന്നാണ് ഹൈക്കോടതി ദേവസ്വം ബഞ്ചിന്‍റെ നിർദേശം. രണ്ട് ദിവസത്തിനുള്ളിൽ പൊലീസ് ചീഫ് കോർഡിനേറ്റർ റിപ്പോർട്ട് നൽകണം. ശേഷം വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അതിനിടെ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ശുചി മുറി സൗകര്യം സംബന്ധിച്ച് എൻവയോൺമെന്‍റ് അസിസ്‌റ്റന്‍റ് എഞ്ചിനീയറും നിലക്കലിലെ അനധികൃത കോൺട്രാക്‌ട് ക്യാരേജ് ബസുകളുടെ സർവീസ് സംബന്ധിച്ച് നിലക്കൽ സിഐയും റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു.

Also Read: ശബരിമലയില്‍ ദിലീപിന്‍റെ വിഐപി ദർശനം; സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.