എറണാകുളം: അനധികൃത ഫ്ലെക്‌സ് ബോർഡുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. രാഷ്‌ട്രീയ പാർടികളുടെ ബോർഡുകൾ നീക്കം ചെയ്‌തതിൻ്റെ കണക്കുകൾ പ്രത്യേകം വേണമെന്നും കോടതി പറഞ്ഞു.
എത്ര രൂപ പിഴ ഈടാക്കിയെന്നും അറിയിക്കണം. രാഷ്‌ട്രീയ പാർട്ടികൾക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു. ഫ്ലക്‌സ് ബോർഡുകൾ നീക്കാൻ ധൈര്യം വേണമെന്ന് സർക്കാരിനോട് പറഞ്ഞ കോടതി രാഷ്‌ട്രീയപാർട്ടികളെ ഭയമാണെങ്കിൽ തദ്ദേശ സെക്രട്ടറിമാർ രാജിവച്ചു പോകട്ടെയെന്നും വിമർശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സ്വന്തം ഉദ്യോഗസ്ഥൻ്റെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും കോടതി പറഞ്ഞു. കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്‌ചത്തേക്ക് മാറ്റി. അനധികൃത ഫ്ലക്‌സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടതാണ്. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതി വിമർശനം. റോഡ് പരിധിയിൽ പരസ്യങ്ങൾ, ബാനറുകൾ, ഫ്ലക്‌സ് ബോർഡുകൾ, തോരണങ്ങൾ തുടങ്ങിയവ കേരള ഹൈവേസ് ആക്‌ട് 1999 പ്രകാരം സ്ഥാപിക്കുന്നത് ശിക്ഷാർഹമാണ്.