ETV Bharat / state

പന്തീരങ്കാവ് ഗാർഹിക പീഡനം: പരാതി വീട്ടുകാരുടെ നിർബന്ധപ്രകാരമെന്ന് ഭാര്യ; കേസ് റദ്ദാക്കി ഹൈക്കോടതി

കേസ് റദ്ദാക്കണമെന്ന രാഹുൽ ഗോപാലൻ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

HC ON DOMESTIC VIOLENCE CASE  PANTHEERANKAVU DOMESTIC VIOLENCE  പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്  LATEST NEWS IN MALAYALAM
HC quashed Pantheerankavu Domestic Violence Case (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന രാഹുൽ ഗോപാലൻ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. കോഴിക്കോടേക്ക് വിവാഹം കഴിപ്പിച്ചയച്ച വടക്കൻ പറവൂർ സ്വദേശിയായ യുവതിയാണ് ​ഗാർഹിക പീഡന പരാതി ഉന്നയിച്ച് രം​ഗത്തെത്തിയത്.

ഭർത്താവ് രാഹുൽ ​ഗോപാലിനെതിരെയാണ് യുവതി പരാതി നൽകിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുളളിൽത്തന്നെ ഭർത്താവിൽ നിന്ന് കടുത്ത ശാരീരിക, മാനസിക പീഡനങ്ങൾ ഉണ്ടായി എന്നായിരുന്നു യുവതിയുടെ പരാതി. കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനയിലേക്ക് പോവുകയും ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്നാൽ പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞിരുന്നു. തന്‍റെ വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് ആരോപണം ഉന്നയിച്ചതെന്നും പരാതിയിൽ നിന്ന് പിൻവാങ്ങുകയാണെന്നും യുവതി ഹൈക്കോടതിയെ അറിയിച്ചു. രാഹുൽ ഗോപാലിനൊപ്പം ജീവിക്കാനാണ് താത്‌പര്യം എന്നറിയിച്ച് സത്യവാങ്മൂലം കൂടി നൽകിയ പശ്ചാത്തലത്തിലാണ് എഫ്ഐആർ റദ്ദാക്കിയത്. ദമ്പതികളെ കൗൺസിലിങ് നടത്തിയതിന്‍റെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരുന്നു കോടതി നടപടി.

Also Read: ഇടവേള ബാബുവിനെതിരെയുള്ള പീഡന പരാതി; കേസ് നടപടികള്‍ക്ക് താത്‌ക്കാലിക സ്റ്റേ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.