ETV Bharat / state

ഗുരുദേവ കോളജിലെ സംഘർഷം; പൊലീസ് നിരീക്ഷണം തുടരണമെന്ന് ഹൈക്കോടതി - HC on Gurudeva College Conflict

അനുമതിയില്ലാതെ പുറത്ത് നിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്നും, അധ്യാപകർക്കും പ്രിൻസിപ്പാളിനും സംരക്ഷണം നൽകണമെന്നും ഹൈക്കോടതി.

author img

By ETV Bharat Kerala Team

Published : Jul 8, 2024, 1:17 PM IST

HC TO CONTINUE POLICE SURVEILLANCE  ഗുരുദേവ കോളജിലെ സംഘർഷം  GURUDEVA COLLEGE CONFLICT  CASE AGAINST SFI
Kerala High Court (ETV Bharat)

എറണാകുളം : കൊയിലാണ്ടി ഗുരുദേവ കോളജിൽ പൊലീസിന്‍റെ നിരീക്ഷണം തുടരണമെന്ന് ഹൈക്കോടതി. കോളജ് അധികൃതരുടെ അനുമതി ഇല്ലാതെ പുറത്ത് നിന്നുള്ളവരെ കോളജിൽ പ്രവേശിപ്പിക്കരുത്. അടിയന്തര സാഹചര്യമുണ്ടായാൽ പ്രിൻസിപ്പാളിനും അധ്യാപകർക്കും സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കോളജിൽ ക്ലാസുകൾ പുനരാരംഭിച്ചതായി പ്രിൻസിപ്പാൾ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. കഴിഞ്ഞയാഴ്‌ച കോളജ് പ്രിൻസിപ്പാളിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു. ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട തർക്കമായിരുന്നു സംഘർഷത്തിൽ കലാശിച്ചത്.

എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസിഡന്‍റിനെ മർദിച്ചുവെന്ന പരാതിയിൽ പ്രിൻസിപ്പാളിനെതിരെ കേസെടുത്തിരുന്നു. പ്രിൻസിപ്പാളിനെ മർദിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read: ഗുരുദേവ കോളജ് സംഘർഷം: പൊലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.