ETV Bharat / state

സൗകര്യങ്ങള്‍ വിലയിരുത്താന്‍ നേരിട്ടെത്തും; ഹൈക്കോടതി ദേവസ്വം ബെഞ്ച് സന്നിധാനത്തേക്ക് - Sabarimala Pilgrimage - SABARIMALA PILGRIMAGE

ശബരിമല തീർഥാടനത്തിന് വേണ്ട സൗകര്യങ്ങളും ഒരുക്കങ്ങളും വിലയിരുത്താനാണ് ദേവസ്വം ബഞ്ച് ശബരിമല സന്ദർശിക്കുന്നത്

ഹൈക്കോടതി ദേവസ്വം ബഞ്ച്  SABARIMALA  SABARIMALA PILGRIMAGE PREPARATIONS  DEVASWOM BENCH TO VISIT SABARIMALA
High Court Devaswom Bench To Visit Sabarimala (ETV BHARATH)
author img

By ETV Bharat Kerala Team

Published : May 5, 2024, 12:48 PM IST

പത്തനംത്തിട്ട : ഹൈക്കോടതി ദേവസ്വം ബെഞ്ച് ശബരിമല സന്ദർശിക്കും. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് സന്നിധാനത്ത് എത്തുന്നത്. ഈ മാസം 8 ന് രാവിലെ 10.30 ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ, എന്നിവരടങ്ങിയ ഡിവിഷൻ ബzഞ്ചാണ് ശബരിമല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.

സന്നിധാനത്തെ ശബരി ഗസ്‌റ്റ് ഹൗസ്, സ്‌റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിവയുടെ പുനരുദ്ധാരണത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ശബരിമലയിലെ നിർമാണ പ്രവൃത്തികൾ ഹൈക്കോടതിയുടെ അനുമതിയോടു കൂടിയേ നടത്താൻ പാടുള്ളൂ എന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബെഞ്ച് നേരിട്ട് സന്നിധാനത്ത് എത്തുന്നത്.

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന് അടുത്ത സീസണിൽ സ്പോട്ട്ബുക്കിങ് ഒഴിവാക്കി ഓൺലൈൻ ബുക്കിങ് മാത്രമാക്കാൻ ദേവസ്വം ബോർഡ് അടുത്തിടെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ സീസണിൽ തീർഥാടകരുടെ അനിയന്ത്രിത പ്രവാഹമായിരുന്നു ശബരിമലയിൽ അനുഭവപ്പെട്ടത്. ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു.

Also Read : ശബരിമലയിൽ ഇനി സ്പോട് ബുക്കിങ് ഇല്ല; ഓൺലൈൻ വഴി ദർശനം 80,000 പേർക്ക് മാത്രം - SABARIMALA ONLINE BOOKING

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.