ETV Bharat / state

കനത്ത മഴ; കോഴിക്കോട് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്‌ന്നു - well collapsed in Kozhikode

കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത്, ഏറെ വര്‍ഷങ്ങളായി ആളുകൾ ഉപയോഗിക്കുന്ന കിണറാണ് ഇടിഞ്ഞുതാഴ്‌ന്നത്.

കിണർ ഇടിഞ്ഞു താഴ്‌ന്നു  കോഴിക്കോട് ശക്തമായ മഴ  HEAVY RAIN KOZHIKODE  WELL COLLAPSED DUE TO HEAVY RAIN
ചെറുവാടിയിൽ കിണർ ഇടിഞ്ഞുതാഴ്‌ന്ന നിലയിൽ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 2, 2024, 8:02 PM IST

കോഴിക്കോട്: ശക്തമായ മഴയില്‍ കോഴിക്കോട് വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്‌ന്നു. കൊടിയത്തൂർ പഞ്ചായത്തിൽ ചെറുവാടി ആലുങ്ങലില്‍ തറയില്‍ മമ്മദിന്‍റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞത്. കിണറിന്‍റെ മുകള്‍ഭാഗം ഒന്നാകെ താഴ്‌ന്നുപോയ നിലയിലാണ്.

കിണറിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന മോട്ടോറും നഷ്‌ടപ്പെട്ടു. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ ഭാഗത്തെ പ്രദേശവാസികള്‍ ഏറെ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന കിണറാണ് ഇടിഞ്ഞുതാഴ്‌ന്നത്. കിണർ ഇടിഞ്ഞുതാഴുന്ന സമയത്ത് പരിസരത്ത് ആരുമില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അതേസമയം യാതൊരുവിധ അപകട ഭീഷണിയും ഇല്ലാതിരുന്ന കിണർ പെട്ടന്ന് ഇടിഞ്ഞ് താഴ്‌ന്നത് ആശങ്കയ്‌ക്കും ഇടയാക്കിയിട്ടുണ്ട്.

ALSO READ: വീട്ടിലെ കിളിക്കൂട്ടിൽ കയറി മൂർഖൻ പാമ്പ്; 20 കിളികളെ അകത്താക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.