ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കളക്‌ടർ ഉത്തരവിറക്കി. ഇന്ന് (ജൂലൈ 15) രാത്രി 7 മണി മുതൽ നാളെ രാവിലെ 6 മണി വരെയാണ് നിരോധനം. അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്‌ടർ അറിയിച്ചു. വെള്ളച്ചാട്ടങ്ങളിൽ സഞ്ചാരികൾ അനിയന്ത്രിതമായി ഇറങ്ങുന്നതും നിരോധിച്ചിട്ടുണ്ട്.
അതേസമയം കല്ലാർകുട്ടി ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കുന്നതിനായി 300 ക്യുബിക് ജലം വരെ ഒഴുക്കിവിടുന്നതിന് ജില്ല ഭരണകൂടം അനുമതി നൽകി. ഈ സാഹചര്യത്തിൽ മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിൽ ഉള്ളവർ ഉള്ള ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.
ALSO READ: കാസർകോട് കനത്ത മഴയിൽ വൻ നാശനഷ്‌ടം; റാണിപുരം വിനോദ സഞ്ചാര മേഖലയിലേക്കുള്ള ട്രക്കിങ് നിരോധിച്ചു