ETV Bharat / state

കോഴിക്കോട് കനത്ത മഴ; ഏഴ് വീടുകൾ തകർന്നു, വ്യാപക നാശനഷ്‌ടം - Heavy Rain In Kozhikode

author img

By ETV Bharat Kerala Team

Published : Jul 29, 2024, 5:51 PM IST

Updated : Jul 29, 2024, 6:09 PM IST

കോഴിക്കോടിന്‍റെ മലയോര മേഖലയിലെ കനത്ത മഴയില്‍ വ്യാപക നാശം. ഏഴ് വീടുകൾ തകർന്നു. പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നു. പെരവൻമാട് കടവിൽ തോണി മറിഞ്ഞ് അപകടമുണ്ടായി.

RAIN UPDATE  കോഴിക്കോട് കനത്ത മഴ  കേരളത്തില്‍ കനത്ത മഴ  RAIN DISASTER IN KOZHIKODE
Heavy Rain In Kozhikode (ETV Bharat)
കോഴിക്കോട് കനത്ത മഴ (ETV Bharat)

കോഴിക്കോട്: കനത്ത മഴയിൽ കുത്തിയൊഴുകി കോഴിക്കോടിന്‍റെ മലയോര മേഖല. ഇന്നലെ കയാക്കിങ് മത്സരങ്ങൾ നടന്ന ഇരവഞ്ഞിപ്പുഴയുടെ ഇന്നത്തെ അവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. അത്ര വലിയ ഒഴുക്കാണ് പുഴയിൽ അനുഭവപ്പെടുന്നത്. കോടഞ്ചേരി ചെമ്പുകടവ് പാലവും വെള്ളത്തിൽ മുങ്ങി. വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതായും സംശയമുണ്ട്.

കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്‌ടമുണ്ടായി. താമരശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്നു. നിരവധി മരങ്ങളും കടപുഴകി വീണു. കൃഷിഭൂമിയിലും വ്യാപക നാശനഷ്‌ടമുണ്ടായി. ഇന്ന് പുലർച്ചയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്. ശബ്‌ദം കേട്ട് ആളുകൾ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി.

മഴ കനത്തതോടെ പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നു. കരുവൻതുരുത്തി പെരവൻമാട് കടവിൽ തോണി മറിഞ്ഞ് അപകടമുണ്ടായി. IND-KL 07-MO 4188 എന്ന വള്ളമാണ് മറിഞ്ഞത്. രാവിലെ കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധത്തിന് പോയ വള്ളം ശക്തമായ കാറ്റിലും മഴയിലും പെട്ട് മറിയുകയായിരുന്നു.

ഹാര്‍ബറിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്തായാണ് വള്ളം മറിഞ്ഞത്. തോണിയിൽ ഉണ്ടായിരുന്ന മൂന്ന് പേരേയും രക്ഷപ്പെടുത്തി. ഇവരെ മറ്റുവള്ളക്കാരുടെ സഹായത്തോടെ കരയിലെത്തിക്കുകയായിരുന്നു. അഹമ്മദ്, റസാഖ്, ഹംസകോയ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

അതേസമയം വയനാട്ടിലും വിവിധ ഭാഗങ്ങളിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മഴ കനത്തതോടെ മേപ്പാടിയിൽ മൂന്ന് സ്‌കൂളുകൾക്ക് അവധി നൽകി. വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, പുത്തുമല, മുണ്ടക്കൈ യുപി സ്‌കൂളുകൾക്കാണ് അവധി നൽകിയത്. കനത്ത മഴയെ തുടർന്ന് മാനന്തവാടി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് കൂവളം കുന്നിലേക്ക് പോകുന്ന റോഡിന് സമീപം പുഴയരികിലും മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയില്‍ മണ്ണിടിച്ചിലും ഉണ്ടായി.

പുത്തുമല കാശ്‌മീർ ദ്വീപിലെ മൂന്ന് കുടുംബങ്ങളെയും മുണ്ടക്കൈ പുഞ്ചിരിമട്ടം കോളനിയിലെ അഞ്ചു കുടുംബങ്ങളെയും മുൻകരുതൽ എന്ന നിലയ്ക്ക് ക്യാമ്പുകളിലേക്ക് മാറ്റി. ബാണാസുര സാഗർ അണക്കെട്ടിൽ നിലവിൽ 772.85 ആണ് ജലനിരപ്പ്. 773 മീറ്റർ ആയാൽ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. മലപ്പുറത്ത് ചാലിയാർ പുഴയിലും ജലനിരപ്പ് ഉയരുകയാണ്. പുഴയ്ക്ക് സമീപം താമസിക്കുന്നവർക്ക് റവന്യൂ ഉദ്യോഗസ്ഥർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Also Read: കനത്ത മഴ: നാടുകാണി ചുരം റോഡിലെ വിള്ളല്‍ വർധിച്ചു

Last Updated : Jul 29, 2024, 6:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.