കണ്ണൂർ: കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്‌ടം. ശക്തമായ കാറ്റില്‍ തെക്കി ബസാറിലെ കടയുടെ മേൽക്കൂര തകര്‍ന്നു. മലയോര മേഖലയില്‍ 30 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയാണ് വീടുകൾ തകർന്നത്.
ഉളിക്കൽ തേർമല ഭാഗത്താണ് കൂടുതൽ നാശനഷ്‌ടമുണ്ടായത്. മഴ ശക്തമായ സാഹചര്യത്തില്‍ മലയോര മേഖലകളില്‍ വ്യാപകമായി കൃഷി നശിച്ചു. കണ്ണൂർ-തളിപ്പറമ്പ് ദേശീയ പാതയിൽ മരം കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു.
പയ്യാവൂരിൽ സ്‌ത്രീ ഒഴുക്കിൽപ്പെട്ടെന്ന സംശയത്തെ തുടർന്ന് ഫയർഫോഴ്‌സ് തെരച്ചിൽ ആരംഭിച്ചു. ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്ഥലത്ത് മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. കണ്ണൂർ, കാസർകോട്, മാഹി തീരങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്‌ധമാകാനും സാധ്യതയുള്ളതായി ഐഎന്‍സിഒഐഎസ് അറിയിച്ചു.
Also Read : പൂനെയില്‍ നാശം വിതച്ച് മഴ; നാല് മരണം, ജില്ലയില്‍ 'റെഡ് അലർട്ട് ' - Heavy rain in Pune