ETV Bharat / state

കനത്ത മഴയിൽ ദുരിതത്തിലാഴ്‌ന്ന് തലസ്ഥാനം; താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് - Heavy Rain Damages In Kerala

author img

By ETV Bharat Kerala Team

Published : May 20, 2024, 5:31 PM IST

കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട്. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.

HEAVY RAIN IN KERALA  തിരുവനന്തപുരത്ത് കനത്ത മഴ  RAIN DAMAGES  കനത്ത മഴയിൽ നാശനഷ്‌ടം
Damage Due To Heavy Rain In Thiruvananthapuram District (Etv Bharat Network)
മഴയിൽ തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ (Etv Bharat Network)

തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. നഗരത്തിലെ കുമാരപുരം, മുട്ടത്തറ, പൂന്തി റോഡ് എന്നിവിടങ്ങളിൽ നൂറോളം വീടുകളിൽ വെള്ളം കയറി. കല്ലിയൂർ പഞ്ചായത്തിലെ പൂങ്കുളത്ത് വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിന് മുകളിലൂടെ വീണു.

മുക്കോലയ്ക്കല്‍, അട്ടക്കുളങ്ങര, കുളത്തൂര്‍, ഉള്ളൂര്‍ എന്നീ ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി. റോഡിലേക്ക് മരം കടപുഴകി വീണ് കാര്യവട്ടം ക്യാമ്പസിന് സമീപം ഗതാഗതം തടസപ്പെട്ടു. വിഴിഞ്ഞത്ത് ആൽമരം കടപുഴകി വീണ് മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തേക്കുംമൂടിൽ കരിങ്കൽ മതിൽ ഇടിഞ്ഞുവീഴുകയും മരം കടപുഴകുകയും ചെയ്‌തു.

നിലവിൽ നഗരത്തിൽ മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

Also Read : അതിതീവ്ര മഴയ്‌ക്ക് ഇന്നും സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട് - Chance Of Heavy Rain In Kerala

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.