കാസർകോട്: കനത്ത മഴയിലും കാറ്റിലും പലയിടത്തും നാശനഷ്‌ടം. കരിന്തളത്ത് മരം വീണ് കൊല്ലമ്പാറ തലയടുക്കം കുന്നുമ്മൽ രാഘവന്‍റെ വീട് തകർന്നു. അപകടത്തിൽ വീടിന് അകത്ത് ഉണ്ടായിരുന്ന രാഘവന്‍റെ ഭാര്യ കെ വി തമ്പായിക്ക് പരിക്കേറ്റു. വീട്ടിൽ നിന്ന് ഇറങ്ങി ഓടുമ്പോഴാണ് തമ്പായിക്ക് പരുക്ക് പറ്റിയത്. അതേസമയം കയ്യൂർ ക്ലായിക്കോടും മരം വീണ് വീട് തകർന്നു. എം എൻ മീനാക്ഷിയുടെ വീടാണ് ഭാഗികമായി തകർന്നത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റാണിപുരം വിനോദ സഞ്ചാര മേഖലയിലേക്കുള്ള ട്രക്കിങ് ഇന്ന് (ജൂലൈ 15) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി അധികൃതർ അറിയിച്ചു. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ ഇന്ന് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
Also Read: ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്