ETV Bharat / state

ശ്രീ ചിത്രയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം; ആറ് പേര്‍ക്ക് പുതുജീവനേകി ഡാലിയ ടീച്ചര്‍ മടങ്ങി - HEAR TRANSPLANTATION IN TVM

കാര്‍ഡിയോ മയോപതി എന്ന രോഗം ബാധിച്ച് മരിച്ച ഡാലിയ ടീച്ചര്‍ ഹൃദയം, വൃക്ക, കരള്‍, കണ്ണുകള്‍ എന്നിവ ഉള്‍പ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്‌തത്.

HEART TRANSPLANTATION SURGERY  SREE CHITRA HOSPITAL TRIVANDRUM  ഹൃദയമാറ്റ ശസ്ത്രക്രിയ  ശ്രീചിത്രയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ
Dahlia Teacher (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 23, 2024, 1:09 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം. കൊല്ലം കുഴിത്തുറ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ (47) ഹൃദയം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ ശസ്ത്രക്രിയയിലൂടെ തൃശൂര്‍ ചാവക്കാട് സ്വദേശിനിയായ 14 കാരിക്ക് മാറ്റിവെച്ചു.

കാര്‍ഡിയോ മയോപതി എന്ന രോഗം ബാധിച്ച് ആന്തരിക രക്തശ്രാവം മൂലം മസ്‌തിഷ്‌ക മരണം സംഭവിച്ച ഡാലിയ ടീച്ചറുടെ അവയവങ്ങള്‍ ദാനം ചെയ്യാമെന്ന് ബന്ധുക്കള്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഹൃദയം, വൃക്ക, കരള്‍, കണ്ണുകള്‍ എന്നിവ ഉള്‍പ്പെടെ ആറ് അവയവങ്ങൾ ദാനം ചെയ്‌തത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ദിവസം (ജൂലൈ 22) രാവിലെയായിരുന്നു ഡാലിയ ടീച്ചറുടെ ഹൃദയം ശ്രീചിത്രയില്‍ എത്തിച്ചത്.

വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലേക്കും മറ്റ് അവയവങ്ങള്‍ കിംസ് ആശുപത്രിയിലുമായി ദാനം ചെയ്യുകയായിരുന്നു. ജൂലൈ 19ന് വെള്ളിയാഴ്‌ചയാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഡാലിയ ടീച്ചറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

Also Read: ഏഴുപേരില്‍ ജീവിക്കുന്നു നേവിസ് ; അകാലത്തില്‍ വിടപറഞ്ഞ മകന്‍റെ പേരില്‍ കാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കമിട്ട് മാതാപിതാക്കള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.