തിരുവനന്തപുരം : ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്‌നത്തില്‍ കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയ തിരുവനന്തപുരം നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ക്ക് സസ്‌പെന്‍ഷന്‍. തമ്പാനൂര്‍ ഭാഗം ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റ് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ കെ ഗണേഷിനെയാണ് തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗം സസ്‌പെന്‍ഡ് ചെയ്‌തത്.
ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തമ്പാനൂര്‍, പാളയം, രാജാജി നഗര്‍ ഭാഗങ്ങളില്‍ തോട്ടിലേക്ക് മാലിന്യം തള്ളുന്നത് കണ്ടെത്തി തടയുക, തോട് വൃത്തിയാക്കുക തുടങ്ങിയ ചുമതലകള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ക്കാണ്. ഇതില്‍ വീഴ്‌ച വരുത്തിയെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടിയെന്നാണ് വിവരം.
തോട്ടിലേക്ക് കക്കൂസ് മാലിന്യം ഉള്‍പ്പെടെ തള്ളിയ സ്വകാര്യ സ്ഥാപനത്തെ കണ്ടെത്തിയിട്ടും നടപടിയെടുത്തില്ലെന്നും ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജോയിയുടെ മരണത്തിന് പിന്നാലെ റെയില്‍വേയെ പഴി ചാരി മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് തമ്പാനൂര്‍ ഉള്‍പ്പെട്ട പ്രദേശത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
Also Read: ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് മുഖം രക്ഷിക്കാന്‍ ശ്രമം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ