ETV Bharat / state

കാരുണ്യ കെയര്‍ ഫോമിൽ കോളറ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്; ഐസൊലേഷൻ വാർഡ് പ്രവർത്തനം തുടങ്ങി - Outbreak Of Cholera Confirmed - OUTBREAK OF CHOLERA CONFIRMED

വഴുതൂരിലെ ശ്രീ കാരുണ്യ ഭിന്നശേഷി കെയര്‍ ഫോമില്‍ കോളറ വ്യാപനം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ നിര്‍ദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു

കോളറ വ്യാപനം  OUTBREAK OF CHOLERA  കോളറ വ്യാപനം സ്ഥിരീകരിച്ചു  നെയ്യാറ്റിന്‍കര കോളറ വ്യാപനം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 9, 2024, 4:48 PM IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വഴുതൂരിലെ ശ്രീ കാരുണ്യ ഭിന്നശേഷി കെയര്‍ ഫോമില്‍ കോളറ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ നിര്‍ദ്ദേശം നൽകിയെന്ന് ആരോഗ്യ മന്ത്രി വിണ ജോര്‍ജ്ജിന്‍റെ ഓഫീസ് അറിയിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്‌ടര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ്. കൂടുതൽ രോഗികളെത്താൻ സാധ്യതയുള്ളതിനാൽ ഐരാണിമുട്ടം കുടുംബരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് സജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്‌ച കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനു (26) മരിച്ചിരുന്നു. എന്നാൽ മരണപ്പെടുന്നതിന് മുൻപ് പരിശോധനയ്ക്കായി ഇയാളുടെ സ്രവം പരിശോധിച്ചിരുന്നില്ല. സംഭവത്തിന് പിന്നാലെ ഇന്ന് രാവിലെ ഹോസ്‌റ്റലിലെ 6 പേര്‍ക്ക് കോളറ ലക്ഷണങ്ങള്‍ കാണുകയും നെയ്യാറ്റിന്‍കര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ഇതിനിടെയാണ് 11 കാരന് കോളറ സ്ഥിരീകരിച്ചത്. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ ഇനി കണ്ടെത്തി നിരീക്ഷിക്കും. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിളുകള്‍ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുമെന്നും ജില്ല ആരോഗ്യ ഡയറക്‌ടറേറ്റ് അറിയിച്ചു.

2017 ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് കോളറ മരണം സ്ഥിരീകരിക്കുന്നത്. ആരോഗ്യ വകുപ്പ് ഇതു വരെ അനുവിന്‍റെ മരണം കോളറ കാരണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം രോഗ ലക്ഷണങ്ങൾ കാണിച്ചവരുടെ സാമ്പിളുകളിൽ നിന്നാണ് കോളറ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ളത്.

Also Read : സംസ്ഥാനത്ത് വീണ്ടും കോളറ; തിരുവനന്തപുരത്ത് 11കാരന് രോഗം സ്ഥിരീകരിച്ചു - Cholera confirmed in Kerala

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.