ETV Bharat / state

രാജിവയ്ക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍; മന്ത്രി സ്ഥാനത്ത് തുടരാൻ അര്‍ഹതയില്ലെന്ന് പ്രതിപക്ഷം - SAJI CHERIAN CONSTITUTION REMARK

ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും താന്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

സജി ചെറിയാൻ  സജി ചെറിയാൻ മല്ലപ്പള്ളി പ്രസംഗം  MINISTER SAJI CHERIAN  VD SATHEESAN
Minister Saji Cherian (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 21, 2024, 2:09 PM IST

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച സംഭവത്തില്‍ കോടതിയില്‍ നിന്ന് തനിക്ക് തിരിച്ചടിയേറ്റിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. സംഭവത്തെക്കുറിച്ചുള്ള പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും താന്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇക്കാര്യത്തില്‍ ധാര്‍മികതയുടെ പ്രശ്‌നമില്ല. തനിക്കെതിരെ ഒരിക്കല്‍ അന്വേഷണം നടക്കുകയും അതിൻ്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പൊലീസ് റിപ്പോര്‍ട്ട് ഒരു കോടതി അംഗീകരിക്കുകയും ചെയ്‌തതിൻ്റെ അടിസ്ഥാനത്തിലാണ് താന്‍ മന്ത്രി സഭയിലേക്ക് തിരിച്ചെത്തിയത്. താന്‍ കുറ്റക്കാരനാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി.

ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അന്തിമ വിധിയല്ല. അന്വേഷണം നടത്താനല്ലേ കോടതി പറഞ്ഞിരിക്കുന്നത്. കേസ് നിയമപരമായി നേരിടും മേല്‍ കോടതിയെ സമീപിക്കേണ്ടി വന്നാല്‍ സമീപിക്കും. ഇക്കാര്യത്തില്‍ കോടതി തൻ്റെ ഭാഗം കേട്ടിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്

ഹൈക്കോടതി ഉത്തരവ് വന്നതിൻ്റെ പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് തുടരവേ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അപ്പോള്‍ മന്ത്രി സ്ഥാനത്തിരുന്ന് അദ്ദേഹം അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്.

അന്വേഷണം ഇനിയും പ്രഹസനമായി മാറും. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൻ്റെയും കോടതി വിധിയുടെയും അടിസ്ഥാനത്തില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണം. അല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണം. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ എങ്ങനെയാണ് സത്യസന്ധവും നിക്ഷ്‌പക്ഷവുമായ അന്വേഷണം നടക്കുക. ഒരിക്കല്‍ ഭരണഘടനാ വിരുദ്ധ പരമാര്‍ശം നടത്തിയപ്പോള്‍ രാജിവച്ചതിനെക്കാള്‍ ഗുരുതരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.

മന്ത്രിസഭാ പുനഃപ്രവേശം തെറ്റായിരുന്നുവെന്ന പ്രതിപക്ഷ നിലപാട് ഒന്നു കൂടി അടിവരയിടുന്നതാണ് ഹൈക്കോടതി വിധി. ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ വിചാരധാര എന്ന പുസ്‌തകത്തിലെ ഖണ്ഡിക അതേപോലെ വിവര്‍ത്തം ചെയ്‌താണ് സജി ചെറിയാന്‍ ഭരണഘടന കുന്തമെന്നും കൊടച്ചക്രമമെന്നുമുള്ള പ്രസ്‌താവന നടത്തിയത്. രാജ്യത്ത് സംഘപരിവാര്‍ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് സജി ചെറിയാന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Also Read: മന്ത്രിയുടെ വാക്കുകളില്‍ അനാദരവ്: മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാന് തിരിച്ചടി, തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.