ETV Bharat / state

കേരള യൂണിവേഴ്‌സിറ്റി കലോത്സവ ഗ്രേസ് മാർക്ക് തട്ടിപ്പ്; ഇടപെട്ട് ഹൈക്കോടതി, ആറ് ഗ്രൂപ്പിനങ്ങൾക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും നൽകുന്നതിന് സ്റ്റേ - HC STAY ON KU KALOTSAVAM SCAM - HC STAY ON KU KALOTSAVAM SCAM

മാറാനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ് വിദ്യാർഥി അശ്വിൻ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ക്രമക്കേട് ആരോപിച്ച ആറ് ഗ്രൂപ്പ് മത്സരയിനങ്ങളായ വഞ്ചിപ്പാട്ട്, കോൽക്കളി, ദഫ് മുട്ട്, ഒപ്പന, വൃന്ദവാദ്യം, മാർഗംകളി, സമൂഹ ഗാനം എന്നിവയ്‌ക്കായിരിക്കും സ്റ്റേ ബാധകമാകുക.

KU KALOTSAVAM  കേരള യൂണിവേഴ്‌സിറ്റി കലോൽസവം  LATEST MALAYALAM NEWS  KERALA UNIVERSITY
High Court Of Kerala (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 29, 2024, 5:46 PM IST

എറണാകുളം : കേരള യൂണിവേഴ്‌സിറ്റി കലോത്സവ ഗ്രേസ് മാർക്ക് തട്ടിപ്പിൽ ഇടപെട്ട് ഹൈക്കോടതി. ആറ് ഗ്രൂപ്പിനങ്ങൾക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും നൽകുന്നത് കോടതി താത്‌കാലികമായി തടഞ്ഞു. വിധി നിർണായകമടക്കം വിവാദമായ ഇക്കഴിഞ്ഞ കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ ഗ്രൂപ്പിന മത്സരാർഥികൾക്ക് ഗ്രേസ് മാർക്കും മെറിറ്റ് സർട്ടിഫിക്കറ്റും നൽകുന്നതാണ് ഹൈക്കോടതി താത്‌കാലികമായി തടഞ്ഞ് ഇടക്കാല സ്റ്റേ ഉത്തരവിറക്കിയത്.

മാറാനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ് വിദ്യാർഥി അശ്വിൻ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ക്രമക്കേട് ആരോപിച്ച ആറ് ഗ്രൂപ്പ് മത്സരയിനങ്ങൾക്കാണ് സ്റ്റേ ബാധകമാകുക. വഞ്ചിപ്പാട്ട്, കോൽക്കളി, ദഫ് മുട്ട്, ഒപ്പന, വൃന്ദവാദ്യം, മാർഗംകളി, സമൂഹ ഗാനം എന്നിവയിൽ പങ്കെടുത്ത 72 കോളജ് ടീമുകൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നൽകി തിരിമറി നടത്തുകയും 800 - ഓളം വിദ്യാർഥികൾക്ക് കൂട്ടത്തോടെ ഒന്നിച്ച് ഗ്രേസ് മാർക്ക് നൽകുകയുമായിരുന്നു ലക്ഷ്യം.

ഗ്രൂപ്പിനത്തിൽ മത്സരിച്ച ഓരോ വിദ്യാർഥിയ്ക്കും പരമാവധി 60 മാർക്ക് വരെ ലഭിക്കുന്ന തരത്തിലായിരുന്നു തിരിമറി. വിവാദമുയർന്നതോടെ സർട്ടിഫിക്കറ്റിൽ ഒപ്പു വയ്ക്കാൻ യൂണിവേഴ്‌സിറ്റി വിസി വിസമ്മതിച്ചിരുന്നു. എന്നാൽ വിസി ഒപ്പുവച്ചേ മതിയാകൂവെന്ന തരത്തിലായിരുന്നു സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് നിലവിൽ ഈ മാസം 31 ന് ചേരാനിരിക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ പരിഗണിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.

Also Read: ശബരിമലയിലെ പുതിയ ഭസ്‌മക്കുളം; നിർമ്മാണം തടഞ്ഞ് ഹൈക്കോടതി, ദേവസ്വം ബോർഡിനും പ്രസിഡന്‍റിനും രൂക്ഷ വിമര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.