ETV Bharat / state

'അസാധുവായ വിവാഹത്തിൽ ജനിച്ച മക്കൾക്ക് പിതാവിന്‍റെ സ്വത്തിൽ അവകാശം': നിര്‍ണായക വിധിയുമായി ഹൈക്കോടതി - HC On Legal Heirship Certificate

author img

By ETV Bharat Kerala Team

Published : 6 hours ago

അസാധുവായ വിവാഹത്തിൽ ജനിച്ച കുട്ടികൾക്ക് പിതാവിന്‍റെ സ്വത്തിൽ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

LEGAL HEIRSHIP CERTIFICATE  HIGH COURT NEWS  HC ON LEGAL HEIRSHIP CERTIFICATE  LATEST NEWS IN MALAYALAM
Kerala High Court - File (ETV Bharat)

എറണാകുളം: അസാധുവായ വിവാഹത്തിൽ ജനിച്ച മക്കൾക്ക് പിതാവിന്‍റെ സ്വത്തിൽ അവകാശമുണ്ടെന്നും നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി. അതേസമയം രണ്ടാം ഭാര്യയ്ക്ക് അവകാശമുണ്ടാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

നിയമപരമായ ആദ്യ വിവാഹബന്ധം നിലനിൽക്കവെ രണ്ടാമത് വിവാഹം കഴിക്കുന്നത് അസാധുവാണെങ്കിലും ആ വിവാഹത്തിൽ ജനിച്ച കുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ അവകാശവും നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രത്തിനും അർഹതയുണ്ടെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. അതേസമയം അസാധുവായ വിവാഹത്തിലെ ഭാര്യയ്ക്ക് ഭർത്താവിന്‍റെ സ്വത്തിൽ അവകാശമോ നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രത്തിനോ അർഹതയുണ്ടാകില്ല. ഭർത്താവിന്‍റെ പെൻഷൻ ആനുകൂല്യവും നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രവും ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഹർജിക്കാരിയുടെ ആദ്യ വിവാഹമായിരുന്നു. ഹിന്ദു വിവാഹ നിയമപ്രകാരമായിരുന്നു രജിസ്ട്രേഷൻ എന്നാൽ ഭർത്താവ് പിന്നീട് ഇസ്ലാമിലേക്ക് മതം മാറുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്‌തിരുന്നു. അതിനിടെ ഹർജിക്കാരിയുടെ ഭർത്താവ് മരിച്ചു. പിന്നീട് നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രം രണ്ടാം ഭാര്യയും കുട്ടികളും നേടിയെടുത്തു. ഈ നടപടിയടക്കം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോഴിക്കോട് സ്വദേശിനിയുടെ ഹർജി.

ഹർജി പരിഗണിച്ച കോടതി മരിച്ച വ്യക്തിയുടെ ആദ്യ വിവാഹത്തിലെ ഭാര്യയ്ക്കും മക്കൾക്കും, സ്വന്തം അമ്മയ്ക്കും കൂടാതെ രണ്ടാം വിവാഹത്തിലെ കുട്ടികൾക്കും മാത്രമായി പെൻഷൻ ആനുകൂല്യം നൽകാനും, നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രം അനുവദിക്കാനും ഉത്തരവിടുകയായിരുന്നു.

Also Read: എസ്‌പി സുജിത് ദാസിനെതിരെ സിബിഐ അന്വേഷണമില്ല; ഹർജി തള്ളി ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.