എറണാകുളം: വ്യവസായി മാമി തിരോധാന കേസിൽ സിബിഐ അന്വേഷണമില്ല. കുടുംബത്തിന്‍റെ ഹർജി തീര്‍പ്പാക്കി ഹൈക്കോടതി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് മുഹമ്മദ് ആറ്റൂരിന്‍റെ ഭാര്യ റുക്‌സാന നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയത്. നടക്കാവ് പൊലീസ് റജിസ്റ്റര്‍ ചെയ്‌ത കേസിലായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആറ്റൂരിന്‍റെ തിരോധാനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്ന് പിവി അന്‍വര്‍ നേരത്തെ ആരോപിച്ചിരുന്നു. 2023 ഓഗസ്റ്റ് 22നാണ് മുഹമ്മദ് ആറ്റൂരിനെ കാണാതായത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാർട്ട്‌മെന്‍റിൽ നിന്ന് ഓഗസ്റ്റ് 21ന് ഇറങ്ങിയ മാമിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് മാമി എവിടെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
Also Read: മാമി തിരോധാന കേസ്: മുൻ മാനേജരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്