എറണാകുളം: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാല് അംഗങ്ങളെ സ്വന്തം നിലയ്ക്ക് നാമനിര്‍ദേശം ചെയ്‌ത ചാൻസലറായ ഗവർണ്ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ആറാഴ്‌ചയ്ക്കകം പുതിയ നാമ നിര്‍ദേശം നൽകാൻ ചാൻലറോട് കോടതി നിർദേശിച്ചു. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്‍റേതാണ് ഉത്തരവ്. അതേസമയം സർക്കാർ നാമനിർദേശം ചെയ്‌ത രണ്ട് പേരുടെ അംഗത്വം കോടതി അംഗീകരിച്ചു.
ഇതിനെതിരായ ഹർജി കോടതി തള്ളിയിട്ടുമുണ്ട്. സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളെ നാമനിർദേശം ചെയ്‌ത ഗവർണ്ണറുടെ നടപടിയാണ് കോടതി റദ്ദാക്കിയത്. രജിസ്ട്രാർ നൽകിയ പട്ടിക തള്ളിക്കൊണ്ടാണ് ഹ്യുമാനിറ്റീസ്, സയൻസ്, ഫൈൻ ആർട്‌സ്, സ്പോർട്‌സ് വിഭാഗങ്ങളിലേക്ക് ചാൻസലർ കൂടിയായ ഗവർണർ സ്വന്തം നിലക്ക് അംഗങ്ങളെ നാമനിർദേശം ചെയ്‌തത്.
സെനറ്റ് നാമനിർദേശത്തെക്കുറിച്ച് സർവകലാശാല ചട്ടങ്ങളിലും നിയമങ്ങളിലും കൃത്യമായി പറയുന്നില്ലെന്നും ആരെ നാമനിർദേശം ചെയ്യണമെന്നത് തന്‍റെ വിവേചനാധികാരം ആണെന്നുമായിരുന്നു ഗവർണറുടെ നിലപാട്.
Also Read : ഇപി ജയരാജൻ വധശ്രമക്കേസ് : കെ സുധാകരൻ കുറ്റവിമുക്തൻ - EP JAYARAJAN MURDER ATTEMPT