ETV Bharat / state

സീബ്ര ലൈനില്‍ വിദ്യാര്‍ഥിയെ ബസിടിച്ച സംഭവം: കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി - HC ON ZEBRA LINE ACCIDENT - HC ON ZEBRA LINE ACCIDENT

ചെറുവണ്ണൂരില്‍ വിദ്യാര്‍ഥിയെ ബസിടിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. മാധ്യമങ്ങള്‍ നല്‍കിയ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും കര്‍ശന നടപടി കൈക്കൊള്ളണമെന്നും നിര്‍ദേശം. കൊളത്തറ സ്വദേശി ഫാത്തിമ റിനയാണ് അപകടത്തില്‍പ്പെട്ടത്.

HC ABOUT KOZHIKODE BUS ACCIDENT  BUS HIT STUDENT IN ZEBRA CROSS  സീബ്രലൈനില്‍ വച്ച് ബസ് അപകടം  വിദ്യാര്‍ഥിനിയെ ബസിടിച്ചു
Bus Hit Student In zebra Cross (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 3:09 PM IST

കോഴിക്കോട്: ചെറുവണ്ണൂരില്‍ സീബ്ര ലൈനില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബസ് ഇടിച്ച് തെറിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. അശ്രദ്ധവും അപകടകരവുമായ രീതിയിലാണ് ഡ്രൈവര്‍ ബസ് ഓടിച്ചത്. സുരക്ഷ നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

മാധ്യമങ്ങള്‍ നല്‍കിയ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. വ്‌ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ സ്വമേധയ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നടപടി. കൊളത്തറ സ്വദേശിയായ വിദ്യാര്‍ഥിനി ഫാത്തിമ റിനയെയാണ് അമിത വേഗത്തിലെത്തിയ ബസ് ഇടിച്ച് തെറിപ്പിച്ചത്.

സ്‌കൂൾ വിട്ടുവരുന്ന വഴി റോഡിലെ സീബ്ര ലൈൻ മുറിച്ചു കടക്കുമ്പോഴാണ് സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചത്. ബസിനടിയിലേക്ക് വീണെങ്കിലും പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച (ജൂണ്‍ 7) വൈകിട്ടായിരുന്നു സംഭവം.

Also Read: സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ വിദ്യാര്‍ഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്; രക്ഷപ്പെട്ടത് അത്ഭുതകരമായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.