ETV Bharat / state

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മുൻപ് ചാടിപ്പോയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു - Gray Langur delivery

അമ്മയെയും കുട്ടിയേയും മൃഗശാല അധികൃതർ നിരീക്ഷിച്ചു വരുന്നു

Gray Langur  തിരുവനന്തപുരം മൃഗശാല  ഹനുമാൻ കുരങ്ങ്  Gray Langur delivery  Gray Langur In Trivandrum Zoo   Suggested Mapping : headlines
Gray Langur Delivery in Thiruvananthapuram Zoo
author img

By ETV Bharat Kerala Team

Published : Mar 3, 2024, 3:26 PM IST

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മുൻപ് ചാടിപ്പോയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു. 5 വയസ് പ്രായമുള്ള ഹനുമാൻ കുരങ്ങ് വെള്ളിയാഴ്‌ച (1-02-2023) രാത്രിയാണ് പെൺ കുരങ്ങിന് ജന്മം നൽകിയത് (Gray Langur Delivery in Thiruvananthapuram Zoo).

മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ തിരിച്ച് വന്ന ശേഷം വളരെ ശ്രദ്ധയോടെ പ്രത്യേക കൂട്ടിൽ പാർപിച്ച് വരികയായിരുന്നു. നിലവിൽ അമ്മ കുരങ്ങിന്‍റെയും കുട്ടി കുരങ്ങിന്‍റെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് മൃഗശാല വെറ്ററിനറി സർജൻ നികേഷ് കിരൺ ഇ ടി വി ഭാരതിനോട് പറഞ്ഞു.

പ്രസവിച്ചതിന് പിന്നാലെ കുരങ്ങിന്‍റെ ആഹാരക്രമത്തിലും മാറ്റങ്ങൾ വരുത്തി. രാവിലെ ഒരു നേരമാണ് ആഹാരം കൊടുക്കുന്നത്. പ്രോട്ടീൻ, കാൽസ്യം എന്നിവ കൂടുതൽ അടങ്ങുന്ന ആഹാരമാണ് അമ്മ കുരങ്ങിന് നൽകുന്നത്. അമ്മയെയും കുട്ടിയേയും മൃഗശാല അധികൃതർ നിരീക്ഷിച്ചു വരികയാണ്.

2023 ജൂൺ 13 ചൊവ്വാഴ്‌ച വൈകിട്ട് സന്ദർശക കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. ആന്ധ്രയിലെ തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ (Tirupati Sri Venkateswara Zoological Park in Andhra) നിന്നായിരുന്നു ഹനുമാൻ കുരങ്ങിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.

തുടർന്ന് ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആണ് ഹനുമാൻ കുരങ്ങിനെ (Hanuman Monkey) പിടികൂടിയത്. തുടർന്ന് നഗരം ചുറ്റി നടന്ന ഹനുമാൻ കുരങ്ങിനെ 24 ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ വഴുതക്കാട് ജർമ്മൻ സാംസ്‌കാരിക കേന്ദ്രത്തിന്‍റെ ശുചിമുറിയിൽ നിന്നാണ് പിടികൂടിയത്. ഇതിനുശേഷം കുരങ്ങിനെ സന്ദർശക കൂട്ടിലേക്ക് മാറ്റിയിട്ടില്ല.

മൃഗശാലയിൽ ഹനുമാൻ കുരങ്ങുകൾ (Gray langur/Hanuman Monkey) വരുത്തിവച്ച പൊല്ലാപ്പുകൾ ചില്ലറയല്ല. 2023 സെപ്‌റ്റംബർ മാസത്തിൽ രണ്ട് ജോഡി ഹനുമാൻ കുരങ്ങുകളെ കൂടി തിരുവനന്തപുരം മൃഗശാലയിൽ (Trivandrum Zoo) എത്തിച്ചിരുന്നു. കാഴ്‌ചക്കാർക്ക് കൗതുകമുണർത്താൻ വീണ്ടും ഹനുമാൻ കുരങ്ങുകളെ തലസ്ഥാനത്തെത്തിച്ചത് ഹരിയാന മൃഗശാലയിൽ (Haryana Zoo) നിന്നാണ്.

Also read : New Gray Langur In Trivandrum Zoo: 'ഇനിയെന്താകുമോ എന്തോ...!' രണ്ട് ജോഡി ഹനുമാന്‍ കുരങ്ങുകള്‍ കൂടി തിരുവനന്തപുരം മൃഗശാലയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.