ETV Bharat / state

'പുറത്തുനിന്ന് വാദ്യക്കാർ വേണ്ട'; പ്രവേശനോത്സവത്തിന് ഉത്സവഛായ പകർന്ന് സ്‌കൂളിലെ ശിങ്കാരിമേളം ടീം - school Praveshanolsavam - SCHOOL PRAVESHANOLSAVAM

ചേട്ടന്മാരും ചേച്ചിമാരും കൊട്ടി കയറിയപ്പോൾ ആദ്യമായി സ്‌കൂളിലേക്കെത്തിയ കുരുന്നു മുഖങ്ങളിൽ സങ്കടം മാറി സന്തോഷത്തിന്‍റെ പൂത്തിരി മിന്നി.

സ്‌കൂൾ പ്രവേശനോത്സവം  കുട്ടികളുടെ ശിങ്കാരിമേളം  GOVT MUP SCHOOL MAVOOR  SINKARI MELAM ON PRAVESHANOLSAVAM
SCHOOL PRAVESHANOLSAVAM (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 3, 2024, 3:07 PM IST

പ്രവേശനോത്സവം കളറാക്കി സ്‌കൂൾ ശിങ്കാരിമേളം ടീം (ETV Bharat)

കോഴിക്കോട്: ആദ്യമായി സ്‌കൂളിൻ്റെ പടികടന്ന് എത്തിയപ്പോൾ കുഞ്ഞുമുഖങ്ങളിൽ സങ്കടമായിരുന്നു. ഇതുവരെ കാണാത്ത ലോകത്തെത്തിയപ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. പിന്നെ മെല്ലെ ഉള്ളിലേക്ക് കടന്നപ്പോഴാണ് ഉത്സവപ്പറമ്പിൽ എത്തിയ പ്രതീതി ഉണ്ടായത്. നേരത്തെ ഉണ്ടായിരുന്ന വിഷാദഭാവമെല്ലാം ഒറ്റ നിമിഷം കൊണ്ട് എല്ലാവരിലും മാറി. ചേട്ടന്മാരും ചേച്ചിമാരും കൊട്ടി കയറുകയാണ് സ്‌കൂൾമുറ്റത്തെ മാവിൻ ചുവട്ടിൽ നിന്ന്.

മാവൂർ ചെറൂപ്പയിലെ മണക്കാട് ഗവൺമെന്‍റ് യുപി സ്‌കൂളിലാണ് വ്യത്യസ്‌തമായ രീതിയിൽ പ്രവേശനോത്സവം നടന്നത്. എൽപി ക്ലാസ് മുതൽ യുപി വരെയുള്ള വിദ്യാർഥികളുടെ ശ്രീരവം ശിങ്കാരി മേളത്തിന്‍റെ അരങ്ങേറ്റമാണ് പ്രവേശനോത്സവത്തിന് ശരിക്കും ഉത്സവഛായ പകർന്നത്.

മുൻ വർഷങ്ങളിലെല്ലാം പ്രവേശനോത്സവത്തിന് കുട്ടികളുടെ ശിങ്കാരിമേളം ഉണ്ടാവാറുണ്ടെങ്കിലും ഇത്രയേറെ കുരുന്നു വാദ്യക്കാർ ഒരുമിച്ച് കൊട്ടിക്കയറിയത് ഇതാദ്യമായാണ്. 32 ചെണ്ടകളും 10 ഇലത്താളവും അടക്കം 42 പേരാണ് ആദ്യമായി സ്‌കൂൾ മുറ്റത്ത് നിന്ന് പ്രവേശനോത്സവത്തിൽ അരങ്ങേറുന്നത്.

ആദ്യമായി സ്‌കൂളിൽ എത്തിയ കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം മേളത്തിനൊപ്പം താളം പിടിച്ചു. സ്‌കൂൾ പിടിഎയും അധ്യാപകരുടെയും വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ് ഓരോ വർഷവും ശിങ്കാരിമേള പ്രതിഭകളെ സ്‌കൂളിൽ നിന്നും വാർത്തെടുക്കുന്നത്. സാധാരണ സ്‌കൂളുകളിലെ പ്രവേശനോത്സവങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും പുറത്തുനിന്നും ചെണ്ടക്കാരെ എത്തിക്കുകയാണ് പതിവ്. ആ പതിവ് തെറ്റിച്ചാണ് മാവൂർ ചെറൂപ്പ മണക്കാട് ഗവൺമെന്‍റ് യുപി സ്‌കൂൾ കുരുന്ന് ചെണ്ടമേളക്കാരെ കൊണ്ട് നിറയുന്നത്.

ALSO READ: പുതുതലമുറയുടെ വിദ്യാഭ്യാസം സമൂഹത്തിന്‍റെയാകെ കടമ, അക്കാദമിക രംഗത്ത് മാറ്റങ്ങള്‍ വേണം : മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.