തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രി വി.ശിവന്‍കുട്ടിയും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉചിതമായ തീരുമാനമെടുക്കമെന്നാണ് വിശ്വസിക്കുന്നതെന്ന് സന്ദര്‍ശനത്തിന് പിന്നാലെ ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ കേന്ദ്രത്തിനോട് വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇന്ന് ജോയിയുടെ കുടുംബത്തിലെ ദുഃഖത്തിൽ പങ്കുചേരാനാണ് എത്തിയതെന്നും ഗവർണർ പറഞ്ഞു.
അതേസമയം ജോയിയുടെ വീട് സന്ദർശിച്ച മന്ത്രി ശിവൻകുട്ടി റെയിൽവേയുടെ പൂർണ അലംഭാവമാണ് മരണത്തിന് കാരണമെന്ന് പറഞ്ഞു. ജോയിയുടെ കുടുംബത്തിന് പരമാവധി നഷ്‌ടപരിഹാരം നൽകാൻ സർക്കാർ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാളെ (ജൂലൈ 17) ചേരുന്ന ക്യാബിനറ്റ് യോഗത്തിലായിരിക്കും ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: 'മാലിന്യം ശൂന്യാകാശത്ത് നിന്ന് വന്നതല്ല'; റെയിൽവേയ്ക്ക് കോടതിയിൽ സമാധാനം പറയേണ്ടി വരുമെന്ന് മന്ത്രി എം ബി രാജേഷ്