ETV Bharat / state

വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് മോഷണം; 20 പവന്‍റെ സ്വര്‍ണം കവര്‍ന്നു - GOLD THEFT AT GANDHINAGAR - GOLD THEFT AT GANDHINAGAR

വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്ത് മോഷണം. 20 പവന്‍റെ സ്വർണമാണ് കവർന്നത്. സംഭവം കോട്ടയം ഗാന്ധിനഗറിൽ.

ഗാന്ധിനഗർ മോഷണം  ഗാന്ധിനഗർ സ്വർണക്കവർച്ച  GANDHINAGAR GOLD THFT CASE  മോഷണം
മോഷ്‌ടാക്കൾ കുത്തിത്തുറന്ന വാതിൽ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 17, 2024, 8:19 PM IST

ഗാന്ധിനഗറില്‍ വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് മോഷണം (ETV Bharat)

കോട്ടയം: കോട്ടയം ഗാന്ധിനഗറിൽ വീട് കുത്തിത്തുറന്ന് മോഷണം. 20 പവന്‍റെ സ്വര്‍ണം കവര്‍ന്നു. ചെമ്മനംപടിയില്‍ ആലപ്പാട്ട് ചന്ദ്രന്‍റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്.

വെള്ളിയാഴ്‌ച (ജൂൺ 14) രാവിലെയാണ് ചന്ദ്രനും കുടുംബവും മൂന്നാറിൽ മകന്‍റെ വീട്ടിലേക്ക് പോയത്. ഞായറാഴ്‌ച രാത്രി തിരികെ എത്തുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്‍റെ മുന്‍വാതിലിന്‍റെ ഒരു ഭാഗം വെട്ടിപ്പൊളിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. വീട്ടുകാര്‍ അകത്തുകയറി പരിശോധിച്ചപ്പോഴാണ് അലമാരകളിൽ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടതായി അറിയുന്നത്.

അലമാരകളിലെ സാധനങ്ങൾ വലിച്ചുവാരി നിലത്തിട്ട നിലയിലായിരുന്നു. രണ്ടു മുറികളിലെ അലമാരകളിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. അലമാരകളിലെ സാധനങ്ങളെല്ലാം വലിച്ചുവാരി നിലത്ത് നിരത്തിയ നിലയിലായിരുന്നു. സംഭവത്തിൽ ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്‌ച ഏറ്റുമാനൂര്‍ പുന്നത്തുറയിലും സമാന രീതിയില്‍ മോഷണം നടന്നിരുന്നു.

Also Read: അടച്ചിട്ട വീട്ടില്‍ മോഷണം; നാലു പവൻ സ്വർണം കവർന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.