ETV Bharat / state

ബസില്‍ മാല മോഷണം, പിടിക്കപ്പെടുമെന്നായപ്പോള്‍ നിലത്തിട്ട് ഇറങ്ങിയോടി ; പിന്നാലെ കുതിച്ച് പിടികൂടി മുൻ കായിക താരം - former athlete caught thief - FORMER ATHLETE CAUGHT THIEF

ബസ് യാത്രയ്ക്കിടെ സ്വര്‍ണമാല മോഷണം. പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടിച്ച് മുന്‍ കായികതാരം.

മാല മോഷണക്കേസിലെ പ്രതിയെ ഓടിച്ചിട്ട് പിടികൂടി മുൻ വനിതാ കായിക താരം  KOZHIKODE THEFT  MARIAMMA MIDHU SREEJITH  THEFT IN BUS
മിധു ശ്രീജിത്ത്, മാരിയമ്മ (Source: ETV Bharat)
author img

By ETV Bharat Kerala Team

Published : May 22, 2024, 3:22 PM IST

കോഴിക്കോട് : ബസ് യാത്രയ്ക്കിടെ മോഷണം. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്‌ടാവിനെ മുന്‍ കായികതാരം ഓടിച്ചിട്ട് പിടിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലായിരുന്നു സംഭവം.

സ്വര്‍ണമാല മോഷ്‌ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്‌നാട് മധുര മാരിയമ്മന്‍ കോവില്‍ സ്വദേശി മാരിയമ്മയെയാണ് (45) ഓടിച്ചിട്ട് പിടിച്ചത്. മുന്‍ കായികതാരം കൂടിയായ തലക്കുളത്തൂര്‍ എടക്കര സ്വദേശിനി താഴയൂരിങ്കല്‍ മിധു ശ്രീജിത്താണ് മോഷ്‌ടാവിനെ അരക്കിലോമീറ്ററോളം പിന്നിലോടി കീഴടക്കിയത്. തുടര്‍ന്ന് പ്രതിയെ പൊലീസിന് കൈമാറി.

എരഞ്ഞിപ്പാലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ് മിധു. രാവിലെ ജോലിക്കായി പോകുന്നതിനിടെയാണ് സംഭവം. സ്റ്റോപ്പില്‍ മിധു ഉള്‍പ്പടെയുള്ളവര്‍ ഇറങ്ങിയതിനുപിന്നാലെ ബസിലുണ്ടായിരുന്ന ചേളന്നൂര്‍ സ്വദേശിനി ജലജ മാല നഷ്‌ടപ്പെട്ടെന്ന് ബഹളം വച്ചു. ഇതോടെ ആരും പോകരുതെന്ന് കണ്ടക്‌ടര്‍ ആവശ്യപ്പെടുകയായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുകയായിരുന്ന മാരിയമ്മ ആ സമയത്ത് ബസിനകത്തേക്ക് തിരികെ കയറി മാല താഴെയിട്ടു.

അതുകണ്ടവര്‍ ഒച്ചവച്ചതോടെ മാരിയമ്മ പിന്‍വാതിലിലൂടെ ഇറങ്ങിയോടി. ഉടന്‍ മിധുവും പിന്നാലെ ഓടുകയായിരുന്നു. മാരിയമ്മ ഓട്ടോയിലും ബസിലും കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മോഷ്‌ടാവാണെന്ന് മിധു ഉറക്കെ വിളിച്ചുപറഞ്ഞു. 400 മീറ്ററോളം പിന്നാലെ ഓടിയ മിധു ഒടുവില്‍ ബലപ്രയോഗത്തിലൂടെ മാരിയമ്മയെ കീഴ്‌പ്പെടുത്തുകയായിരുന്നു. ജങ്ഷനിലെ ട്രാഫിക് പോലീസുകാരനും അതുവഴി വന്ന ഓട്ടോ തൊഴിലാളികളും മോഷ്‌ടാവിനെ തടഞ്ഞുവയ്ക്കാന്‍ സഹായിച്ചു.

ഇതിനിടയില്‍ മാരിയമ്മയുടെ ചുരിദാര്‍ കീറിയെങ്കിലും നഗ്നത പുറത്തുകാണാതിരിക്കാന്‍ മിധു അവരെ പൊതിഞ്ഞുപിടിച്ചു.

ALSO READ: റേഷൻ മണ്ണെണ്ണ ടാങ്കറിൽ നിന്ന് മോഷണം പോയി, കണക്കൊപ്പിക്കാന്‍ വെള്ളം നിറച്ചു; വിജിലൻസ് അന്വേഷണം തുടങ്ങി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.