ETV Bharat / state

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ സംഭവം: കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്, അന്വേഷണം - Kasaragod Kidnap Case - KASARAGOD KIDNAP CASE

കാസര്‍കോട് നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രതി നാട്ടുകാരിലൊരാളാകാമെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം.

GIRL KIDNAPPED IN KASARAGOD  POCSO CASE KASARAGOD  KIDNAPPED GIRL SEXUALLY ASSAULTED  പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി
Girl Kidnapped Case (Source: Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 15, 2024, 6:16 PM IST

കാസർകോട്: വീടിനുള്ളില്‍ ഉറങ്ങികിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണം കവര്‍ന്ന സംഭവത്തിനിടെ കുട്ടിക്ക് നേരെ ലൈംഗികാതിക്രമുണ്ടായതായി മെഡിക്കൽ റിപ്പോർട്ട്. കവര്‍ച്ചയ്‌ക്കിടെ കണ്ണിനും കഴുത്തിനും പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമല്ല. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണത്തിലാണ് ഹൊസ്‌ദുര്‍ഗ്‌ പൊലീസ്.

വീടിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതി നാട്ടുകാരന്‍ തന്നെയാകാമെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് വീടിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയത്.

മുത്തച്ഛന്‍ വീടിന്‍റെ മുന്‍ വാതില്‍ തുറന്ന് പശുവിനെ കറക്കാന്‍ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കാതിലുണ്ടായിരുന്ന സ്വര്‍ണ കമ്മല്‍ കവര്‍ന്ന പ്രതി കുട്ടിയെ നാല് വീടുകള്‍ക്കപ്പുറം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെ തൊട്ടടുത്ത വീട്ടില്‍ അഭയം തേടിയ കുട്ടി വിവരം അറിയിച്ചു.

ALSO READ: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: 'അക്രമി മലയാളം സംസാരിക്കുന്നയാള്‍'; ലൈംഗികാതിക്രമമുണ്ടായതായി സൂചന - Kasaragod Kidnap Case

പിതാവിന്‍റെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ട കുടുംബം ഫോണില്‍ ബന്ധപ്പെടുകയും ചെയ്‌തു. വിവരം അറിഞ്ഞ കുടുംബം സ്ഥലത്തെത്തി കുട്ടിയെ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ഹൊസ്‌ദുര്‍ഗ് കോടതിയില്‍ പരാതി നല്‍കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.