കോഴിക്കോട്: ചാത്തമംഗലത്ത് വീട്ടില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് ആശങ്കക്കിടയാക്കി. ചാത്തമംഗലം സ്വദേശി ഉണ്ണിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. ഇന്നലെ (ജൂലൈ 28) വൈകിട്ടാണ് സംഭവം.
അടുക്കളയില്‍ ഗ്യാസ് കത്തിക്കുന്നതിനിടെ തീ സിലിണ്ടറിലേക്ക് പടരുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുടുംബം തീയണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപടര്‍ന്നു. ഇതോടെ നാട്ടുകാര്‍ മുക്കത്തെ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഗ്യാസ് സിലിണ്ടർ സ്റ്റൗവുമായുള്ള ബന്ധം വേർപ്പെടുത്തി തീ അണച്ചു. ഇതോടെ വലിയ ദുരന്തം ഒഴിവായി.
Also Read: ഡല്‍ഹി ഐഎൻഎ മാർക്കറ്റില്‍ വന്‍ തീപിടിത്തം; 4 പേര്‍ക്ക് പരിക്ക്