ഇടുക്കി: ചെങ്കുളം അണക്കെട്ടിന്‍റെ സമീപ മേഖലകളില്‍ ആനച്ചാല്‍ ചെങ്കുളം വെള്ളത്തൂവല്‍ റോഡുവക്കത്ത് മാലിന്യ നിക്ഷേപം രൂക്ഷം. ഇരുട്ട് മറയാക്കി രാത്രികാലത്താണ് മാലിന്യ നിക്ഷേപം നടക്കുന്നത്. മാലിന്യം കുമിഞ്ഞതോടെ പലയിടത്തും ദുര്‍ഗന്ധമുയരുന്ന സ്ഥിതിയുണ്ട്.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ചെങ്കുളം ബോട്ടിങ്ങ് സെന്‍റര്‍. ഈ ബോട്ടിങ്ങ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്ന ചെങ്കുളം ജലാശയത്തിന് സമീപം ആനച്ചാല്‍ ചെങ്കുളം വെള്ളത്തൂവല്‍ റോഡരികിൽ മാലിന്യ നിക്ഷേപം തകൃതിയായി നടക്കുന്നത്. പലയിടത്തും ചാക്കില്‍കെട്ടി ഉള്‍പ്പെടെ മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്.
ഇരുട്ട് മറയാക്കി രാത്രികാലത്താണ് മാലിന്യ നിക്ഷേപം നടക്കുന്നതെന്ന് പറയപ്പെടുന്നു. മാലിന്യം കുമിഞ്ഞതോടെ പലയിടത്തും ദുര്‍ഗന്ധമുയരുന്ന സ്ഥിതിയുമുണ്ട്. മാലിന്യ നിക്ഷേപത്തിനെതിരെ കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ പ്രദേശത്ത് മാലിന്യ നിക്ഷേപം നിര്‍ബാധം തുടരും. അണക്കെട്ടിന്‍റെ ക്യാച്ച്‌മെന്‍റ് ഏരിയ ആയതിനാല്‍ പകല്‍ സമയത്ത് പോലും ആളുകളുടെ സാന്നിധ്യം കുറവാണ്.
ഈ സാഹചര്യം മുതലെടുത്താണ് മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായി പ്രദേശത്തെ ഉപയോഗിക്കുന്നത്. മഴക്കാലമാകുന്നതോടെ നിക്ഷേപിക്കപ്പെടുന്ന മാലിന്യം ഒഴുകി ജലാശയത്തില്‍ എത്താന്‍ സാധ്യത നിലനില്‍ക്കുന്നു. മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികള്‍ വന്ന് പോകുന്ന പാതയോരം മാലിന്യമുക്തമായി സൂക്ഷിക്കാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.
Also Read: ചപ്പാത്തിൽ മാലിന്യ നിക്ഷേപം, അറവ് മാലിന്യങ്ങൾ പുഴുവരിച്ച നിലയില്‍, മൂക്കുപൊത്തി നാട്ടുക്കാര്‍