തൃശൂർ : വടക്കാഞ്ചേരിയിൽ ട്രെയിനിൽ കടത്തുകയായിരുന്ന 4 കിലോയിലധികം കഞ്ചാവ് പിടികൂടി. തൃശൂർ വടക്കാഞ്ചേരി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇന്ന് രാവിലെ പത്തരയോടെ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴായിരുന്നു എക്സൈസ് സംഘം പരിശോധന നടത്തിയത്.
ഷൊർണൂർ ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ദൻഭാദ് എക്‌സ്‌പ്രസിലെ ജനറൽ കമ്പാർട്ട്മെന്‍റിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. വിപണിയിൽ 2 ലക്ഷം രൂപ വിലവരുന്ന മുന്തിയ ഇനം കഞ്ചാവാണ് പിടി കൂടിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കഞ്ചാവ് കടത്തിയ ആളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വടക്കാഞ്ചേരി ടൗണിലും പരിസരത്തും അനധികൃത ലഹരി വസ്‌തുക്കളുടെ ഉപയോഗവും വിപണനും വ്യാപകമാണെന്നും, അധികൃതർ ഉണർന്നു പ്രവർത്തിക്കുന്നില്ലെന്നും ആരോപിച്ചു കഴിഞ്ഞ ദിവസം എക്സൈസ് റെയ്ഞ്ച് ഓഫിസിന് മുന്നിൽ പ്രക്ഷോഭം നടന്നിരുന്നു.